സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം : ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനം നടത്തും. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും. […]
കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്; ശനിയാഴ്ച വരെ മഴ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍കയറ്റവും. 11 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണു സംസ്ഥാനത്ത് മഴ കനക്കാന്‍ ഇടയാക്കിയത്. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ തുടരുകയാണ്. വിതുരയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ മുകൾഭാഗം ഒലിച്ചുപോയി. മണലിയിൽ വാമനപുരം നദിക്കു കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലമാണ് […]
ഇനി സ്കൂള്‍തല തല്‍സമയ ഓണ്‍ലൈന്‍ ക്ലാസും; സാധ്യത ആരാഞ്ഞ് സർക്കാർ

സംസ്ഥാനത്തെ സ്കൂളുകളില്‍ തല്‍സമയ ഒാണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നു. വിക്ടേഴ്സ് ചാനല്‍വഴിയുള്ള സംപ്രേഷണത്തിന് പുറമെ, അധ്യാപകര്‍ അതാത് ക്ലാസുകള്‍ക്കായി ഒാണ്‍ലൈനായി ക്ലാസുകള്‍ നല്‍കുന്നതാണ് പരിഗണനയില്‍. ഇതിനായി ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ ആപ്പുകളുപയോഗിക്കുന്നത് സര്‍ക്കാര്‍ആലോചിക്കുന്നു. കൂടാതെ കൈറ്റ്, വിക്ടേഴ്സ് എന്നീ സ്ഥാപനങ്ങളോട് ഏത് സാങ്കേതിക സംവിധാനം സാധ്യമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് ചോദിച്ചിട്ടുണ്ട്. സ്കൂളടിസ്ഥാനത്തില്‍ ഒാരോ ക്ലാസിലെയും ഒാരോ ഡിവിഷനും പ്രത്യേകമായി ക്ലാസ് നല്‍കുന്നതാണോ, ക്ലാസുകളുടെയോ സ്കൂളുകളുടെയോ ക്ലസ്റ്ററാണോ പ്രായോഗികം എന്ന് വിലയിരുത്തും. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം […]
സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്; 151 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751 എറണാകുളം 3444 പാലക്കാട് 3038 കൊല്ലം 2886 തിരുവനന്തപുരം 2829 തൃശൂർ 2209 ആലപ്പുഴ 2184 കോഴിക്കോട് 1817 കോട്ടയം 1473 കണ്ണൂർ 1304 ഇടുക്കി 1012 പത്തനംതിട്ട 906 കാസർഗോഡ് 572 വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
ലക്ഷങ്ങള്‍ തട്ടി ഏജന്റുമാര്‍; തിരിച്ച് വരാന്‍ പണമില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി 465 ബസുകൾ
കോവിഡിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍നിന്ന് ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് പോയ 465 ബസുകള്‍ കുടുങ്ങിക്കിടക്കുന്നു. ഈ ബസുകളിലെ എഴുന്നൂറോളം ജീവനക്കാരും തിരിച്ചുവരാനാകാത്ത അവസ്ഥയിലാണ്. 30 മുതല്‍ 40 വരെ ദിവസമായി കുടുങ്ങികിടക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ബംഗാള്‍ (297), അസം (149), ജാര്‍ഖണ്ഡ് (17), ബിഹാര്‍, ആന്ധ്ര (ഒന്ന് വീതം) എന്നിങ്ങനെയാണ് ബസുകള്‍ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ബസുകള്‍ വാടകയ്‌ക്കെടുത്ത ഏജന്റുമാരാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബസുകള്‍ അയച്ചത്.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ; മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും
തിരുവനന്തപുരം : മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം. കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന്‍ മരുന്നാണ് ബ്ലാക്ക് ഫംഗസ് രോഗികളിൽ കുത്തി വെക്കുന്നത്. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്.
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നൽകിയത്. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത്. ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. അതേസമയം ഡോക്ടർ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്റെയും കുടുംബത്തിന്റെയും വിശദീകരണം.
സംസ്ഥാനത്ത് ഇന്ന് 29,803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315 പാലക്കാട് 3285 തിരുവനന്തപുരം 3131 എറണാകുളം 3063 കൊല്ലം 2867 ആലപ്പുഴ 2482 തൃശൂര്‍ 2147 കോഴിക്കോട് 1855 കോട്ടയം 1555 കണ്ണൂര്‍ 1212 പത്തനംതിട്ട 1076 ഇടുക്കി 802 കാസര്‍ഗോഡ് 602 വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
അഗാപ്പെ – സൂസൻ പാലാത്ര

പത്രത്താളുകളിൽ നിന്നാണ് ഞാനാ സങ്കട വാർത്ത അറിഞ്ഞത്. “മകനു പിന്നാലെ അമ്മയും മരിച്ചു” പ്രമുഖ ദിനപ്പത്രത്തിൽ ആ അമ്മയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മറാഠി സ്റ്റൈലിൽ സാരി ധരിച്ച്, തമിഴ് സ്റ്റൈലിലെവട്ടമുള്ള മൂക്കുത്തിയും, നെറ്റിയിൽ മലയാളത്തനിമയുള്ള, ഭസ്മക്കുറിയും, ഗോതമ്പുമണിയുടെ നിറവും ആ അമ്മയുടെ പ്രത്യേകതകൾ. ക്ഷേത്രനടയിലായിരുന്നു അവരുടെ അന്ത്യം. ദാണ്ഡത്തിൽ അവശേഷിച്ചിരിയ്ക്കുന്നത് ഒരു രാമായണവും കുറെ നോട്ടുബുക്കുകളും മാത്രം. നോട്ടുബുക്കുകളിലെല്ലാം ഒട്ടും ഇടം ബാക്കി വയ്ക്കാതെ ‘ഓം നമഃ ശിവായ എന്നെഴുതിയിരിക്കുന്നു. അവസാനം എഴുതിയ ബുക്കിലെ താളുകളും തീർന്നിരിക്കുന്നു. […]
വെട്ടം – സുജൻ പൂപ്പത്തി

കാലചക്രം തിരിയുന്നു വേഗം കീഴ്മേൽ മറിയുന്നു ലോകം കഴിവുറ്റ മനുഷ്യരുമിന്നിതാ കാഴ്ച്ചക്കാർ മാത്രമാവുന്നു കലിതുള്ളിയാർത്തലക്കുമീ കടലോളങ്ങടങ്ങിയെന്നാലും കണ്ണിൽപ്പെടാതുയിരെടുക്കും കണികാ ജീവികളെന്നടങ്ങും കടലെത്രയിരമ്പിയാർത്താലും കാറ്റെത്രചുഴറ്റി വീശിയടിച്ചാലും കാറെത്ര പെയ്തൊഴിഞ്ഞാലും കനലടങ്ങാത്തൊരഗ്നിയായ് കത്തും മിന്നാമിന്നിപ്പൊട്ടായി കാരൊഴിഞ്ഞൊരുനാളുദിക്കും കിഴക്ക് ദിനകരനൊപ്പം വെട്ടം. സുജൻ പൂപ്പത്തി