വോട്ടര്‍ ഐഡി കാര്‍ഡ് കിട്ടാനായി കാത്തിരിക്കേണ്ട, ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം ; 27 ഇനം സര്‍ട്ടിഫിക്കറ്റുകളും ഫോണിലൂടെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനം വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐ ഡി കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് അനുവദിക്കുന്നത്. പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയാണ് ചെയ്തിരുന്നത്. ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന www.nvsp.in/ സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ […]

വ്യാജ ഫോൺകോൾ വഴി ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നു ; മുന്നറിയിപ്പുമായി ആർ.ബി.ഐ

ന്യൂഡൽഹി: വ്യാജ ഫോൺ കോൾ തട്ടിപ്പുകാർ വീണ്ടും സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ആർബിഐ. ബാങ്ക് അധികൃതർ എന്ന വ്യാജേന ഫോൺ കോൾ വഴി വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ്. സോഷ്യൽ എഞ്ചിനീയറിങ്ങ് രീതി വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പ്രധാനബാങ്കുകൾ ഉപയോഗിക്കുന്ന ട്രോൾ ഫ്രീ നമ്പറുകളോട് സാമ്യമുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണിത്. സൂപ്പർവൈസ്ഡ് എന്റിറ്റിയോട്(എസ്ഇ) ട്രോൾ ഫ്രീ നമ്പറിനോട് സമാനമായ ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെന്ന് ആർബിഐ പറഞ്ഞു.പ്രധാന ബാങ്കുകളുടെ […]

22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ?!

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത്‌ മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകള്‍. 20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14.9 ലക്ഷം ആണ്. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും […]

മലേഷ്യൻ പ്രധാനമന്ത്രി രാജിവയ്ക്കുന്നു

ക്വാലലംപുർ ∙ 17 മാസത്തെ ഭരണത്തിനൊടുവിൽ മലേഷ്യൻ പ്രധാനമന്ത്രി മൊഹിയുദ്ദീൻ യാസിൻ ഇന്നു രാജിവയ്ക്കുമെന്നു റിപ്പോർട്ട്. പാർലമെന്റിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ അടുത്ത സർക്കാർ ആരു രൂപീകരിക്കും എന്നതിൽ വ്യക്തതയില്ല. കോവിഡിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമോ എന്നും ഉറപ്പില്ല. അന്തിമതീരുമാനം രാജാവ് അൽ സുൽത്താൻ അബ്ദുല്ലയുടേതാണ്. കഴിഞ്ഞ വർഷം മാർച്ചിലാണു മൊഹിയുദ്ദീൻ നേരിയ ഭൂരിപക്ഷത്തിൽ അധികാരമേറ്റത്. ഭരണകക്ഷിയിലെ മുഖ്യ പാർട്ടിയായ യുഎംഎൻഒയിലെ ഏതാനും പേർ പിന്തുണ പിൻവലിച്ചതോടെയാണു പ്രതിസന്ധിയിലായത്. English Summary: Malaysia […]

12,294 പേര്‍ക്ക് കോവിഡ്, ടിപിആർ 14.03; രോഗമുക്തർ 18,542, ആകെ മരണം 18,743

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 12,294 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 14.03. ഇതുവരെ 2,95,45,529 ആകെ സാംപിൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 18,743 ആയി. ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1693 കോഴിക്കോട് 1522 തൃശൂര്‍ 1394 എറണാകുളം 1353 പാലക്കാട് 1344 കണ്ണൂര്‍ 873 ആലപ്പുഴ 748 കൊല്ലം 743 […]

മലയാളി യൂട്യൂബേഴ്സ്: മാസം ലക്ഷങ്ങൾ വരുമാനം, സെലിബ്രിറ്റി ലൈഫ്, വിഷയം അടുക്കള മുതൽ സ്വന്തം പ്രസവം വരെ

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ ചർച്ചയായ വിഷയമായിരുന്നു യൂട്യൂബറുടെ മോഡിഫിക്കേഷൻ നടത്തിയ വാഹനം പിടിച്ചെടുത്തതും അനുബന്ധ സംഭവങ്ങളും. ഒരു കാലത്ത് സർക്കാരിന്റെ ദൂരദർശനിൽ മാത്രം വാർത്തയും സിനിമയും കണ്ടിരുന്നവർക്ക് ഇന്ന് എല്ലാവർക്കും അവരവരുടെ ചാനലുകൾ (യൂട്യൂബ്) തുടങ്ങാമെന്നായിരിക്കുന്നു. കുറഞ്ഞ നിരക്കിൽ ഡേറ്റയും മികച്ച സ്മാർട് ഫോണുകളും ലഭ്യമാകാൻ തുടങ്ങിയതോടെ മിക്കവരും ലോകം അറിയുന്ന താരങ്ങളായി. ലക്ഷങ്ങൾ വരുമാനവും സെലിബ്രിറ്റികളേക്കാൾ ആരാധകരമുളള നിരവധി യൂട്യൂബ് സ്റ്റാറുകൾ കേരളത്തിൽ തന്നെയുണ്ട്. എന്നാൽ, ഇതിൽ ചില യൂട്യൂബേഴ്സിന്റെ നിയമം ലംഘിച്ചുള്ള ചെയ്തികൾ […]

മറ്റു പെൻഷനില്ലെങ്കിൽ 1000 രൂപ‌ ഓണസമ്മാനം; 14.78 ലക്ഷം കുടുംബങ്ങള്‍ക്ക് സർക്കാർ സഹായം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുൻപു വിതരണം നടത്തുന്നതിനുള്ള പ്രത്യേക നിര്‍ദേശം മന്ത്രി വി.എന്‍.വാസവന്‍ നല്‍കി. സംസ്ഥാനത്ത് 14,78,236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് 1000 രൂപ സഹായം. ഇതിനായി 147,82,36,000 രൂപ വകയിരുത്തി. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ […]

രക്ഷപ്പെടാൻ വിമാനച്ചിറകിൽ അള്ളിപ്പിടിച്ചു; 3 പേർ കാബൂളിൽ വീണു മരിച്ചു

ന്യൂഡൽഹി ∙ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുവരുന്നതു മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകൾ. യുഎസ് വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നു കരുതുന്ന 3 പേരെങ്കിലും വിമാനം പറന്നുയർന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ‘വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നോ ചിറകിൽ പിടിച്ചു കിടന്നോ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. കാബൂളിലെ ദൗർഭാഗ്യ സംഭവങ്ങളുടെ തുടർച്ചയായാണ് അവർക്കു ജീവൻ നഷ്ടമായത്’– അഫ്ഗാൻ ചാനലായ ടോളോ […]