പരിസ്ഥിതിക്ക് ദോഷം; ഗ്രോബാഗ് കൃഷി ഒഴിവാക്കുന്നു

പത്തനംതിട്ട: പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാന്‍ ആലോചന. പരിസ്ഥിതിക്ക് നാശം വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഗ്രോബാഗ് ആറു മാസം മുതല്‍ ഒരു വര്‍ഷംവരെ ഉപയോഗിക്കാനേ പൊതുവേ കഴിയൂ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവുമുപയോഗിച്ചുള്ള ഗ്രോബാഗ് പച്ചക്കറി കൃഷിയും വ്യാപകമാണ്. ലക്ഷക്കണക്കിന് ഗ്രോബാഗുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഗ്രോബാഗ് പകരമായി പുനരുപയോഗിക്കാന്‍ കഴിയുന്ന ചട്ടികള്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. പോളി എഥിലിന്‍ ചട്ടികള്‍ അഞ്ചുവര്‍ഷത്തിലധികം ഉപയോഗിക്കാന്‍ കഴിയുമെന്ന നിര്‍ദേശം വികേന്ദ്രീകൃതാസൂത്രണസമിതി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. […]
ഭൂമിക്കടിയിൽ 200-മീറ്റർ താഴെ ഉപ്പ് ഖനിക്കുള്ളിൽ നിർമ്മിച്ച പള്ളി..!!

വ്യത്യസ്തമായ പലതരത്തിലുള്ള നിർമ്മിതികൾ നാം കാണാറുണ്ട് , കേൾക്കാറുമുണ്ട്. അതു പോലുള്ള ഒരു അത്ഭുതകരമായ നിർമ്മിതിയാണ് കൊളംബിയായിൽ ഭൂനിരപ്പിൽ നിന്നും ഏകദേശം 660-അടി താഴെ ഉപ്പിൽ കൊത്തിയുണ്ടാക്കിയിരിക്കുന്ന കത്തോലിക്കാ ദേവാലയം. പതിനായിരത്തോളം ആളുകളെ ഉൾകൊള്ളുവാൻ കഴിയുന്നതാണ് ഈ ദേവാലയം. (Salt Cathedral of Zipaquirá) കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടാക്ക് 30-മൈൽ വടക്കായി സ്ഥിതിചെയ്യുന്ന സിപാക്വിരാ പട്ടണത്തിന് സമീപമുള്ള ഒരു പഴയ ഉപ്പ് ഖനിയിലാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നത്. ഈ ദേവാലയ നിർമ്മാണത്തിന് യന്ത്രങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഏതാണ്ട് രണ്ട് ലക്ഷത്തി […]
കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതി ആരംഭിച്ചു.

താമരശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2021-2026 പദ്ധതികളുടെ ഭാഗമായി കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയുടെ താമരശ്ശേരി ജില്ലാതല ഉദ്ഘാടനം ഈങ്ങാപ്പുഴ എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് നടന്നു. കുഞ്ഞുലൈബ്രറിയുടെ ഉദ്ഘാടനം താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറും സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ ചീഫ് കമ്മീഷണറുമായ ശ്രീമതി ജ്യോതിബായ് നിർവ്വഹിച്ചു. ജില്ലാ കമ്മീഷണർ വി.ഡി സേവ്യർ അധ്യക്ഷ്യം വഹിച്ചു.ഫാ ബേബി ജോൺ മുഖ്യ സന്ദേശം […]
ഹിമശൈലബിന്ദുവില്‍ – കാരൂര്‍ സോമന്‍ (ലണ്ടൻ)

ഹിമശൈലബിന്ദുവില്‍ കാരൂര്‍ സോമന്‍ സ്വര്‍ഗം കാണണമെങ്കില്‍ ഹിമാലയത്തിലെത്തണം. അവിടെ നിന്നു മൂക്കു വിടര്‍ത്തിയാല്‍ സ്വര്‍ഗത്തിന്‍റെ സുഖം അനുഭവിക്കാം. അതറിഞ്ഞു തന്നെ അനുഭവിക്കണം. അത്രയ്ക്ക് ചേതോഹരമാണ് ഹിമാലയസാനുക്കള്‍. അവ കാണുന്നതു പോലെ തന്നെ അവയെ ക്യാമറയിലൂടെ കാണുമ്പോള്‍ ഹിമാലയം നമ്മുടെ അരികിലേക്ക് നീണ്ടു വരുന്നതു പോലെ തോന്നും. ഇതൊരു തരം ആത്മീയാനുഭൂതിയാണ്. ആര്‍ക്കും അത്ര വേഗം എത്തിപ്പെടനാവാത്തതു കൊണ്ടാവണം ഹിമാലയം ഇങ്ങനെ ഗിരശൃംഖാനുഭൂതി പ്രദാനം ചെയ്തു കൊണ്ടിരിക്കുന്നത്. ഹിമാലയത്തിന്‍റെ വടക്കേ നിരയിലായ ഹിമാദ്രിയിലാണ് ഏറ്റവും ഉയരം കൂടിയ മലനിരകള്‍ […]
കുട്ടികളുടെ ‘കിളിക്കൂട്’ – ശുഭ ബിജുകുമാർ

കിളിക്കൂട് എന്ന മിനി സുരേഷിന്റെ ബാലകഥാസമാഹാരം അടുത്ത കാലത്ത് വായിക്കാനിടയായി.കിളിക്കൂടെന്ന പേരു പോലെ തന്നെമനോഹരവും,വ്യത്യസ്തത നിറഞ്ഞതുമാണ് ഇതിലെ ഓരോ കഥകളും. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ എഴുതുന്ന മിനി സുരേഷിന്റെ ഈ ബാലകഥാസമാഹാരത്തിലെ കഥകൾ കുട്ടികളുടെമനസ്സിൽനന്മയുടെപ്രകാശവും,പ്രസരിപ്പുംനിറക്കുവാൻഉതകുന്നതാണ്. കെ.പി.പബ്ലിക്കേഷൻസ് ആമസോണിലൂടെ പ്രസിദ്ധീകരിച്ച കിളിക്കൂടിനു അവതാരിക രചിച്ചിട്ടുള്ളത് പ്രമുഖ പ്രവാസി സാഹിത്യകാരൻ ശ്രീ.കാരൂർ സോമനാണ്.കുട്ടികളെ അച്ചടക്കം,സ്നേഹം,നന്മ,സഹാനുഭൂതി തുടങ്ങിയവഓർമ്മപ്പെടുത്തുന്നവയാണ് ഇതിലെകഥകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു പോകുന്ന ഇന്നത്തെ കുട്ടികളെ കരുത്തുള്ളവരാക്കി വളർത്തുവാൻഈ കഥകൾ മാതാപിതാക്കൾക്ക് ഉപകരിക്കുമെന്നുംഅദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതിലെ ഓരോ കഥകളും കുഞ്ഞു […]
എന്റെനാട് വെട്ടിക്കോട് – ലീലാതോമസ്, ബോട്സ്വാന

എന്റെ പൊക്കിൾക്കൊടി വെട്ടിക്കോടു സെന്റ് തോമസ്, മേപ്പള്ളിക്കുറ്റി ആശുപത്രിയിൽ ഉണ്ട്.. ഞാൻ നാടുവിട്ടിട്ടു കാലങ്ങളായി.. എന്നാൽ.. ഏതു ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകും പിറന്നു വീണ മണ്ണിന്റെ മമതയും ഓർമ്മയും. ഇതു മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻസർ എന്നേ കണ്ടെഴുതിയ വരികളാണോയെന്നു കളിയാക്കി ചോദിക്കുന്ന കൂട്ടുകാർ. വെട്ടിക്കോടു നാടു മതമൈത്രിക്ക് പേരുകേട്ട നാട്! “കാതുകളില്‍ മുഴങ്ങുന്ന പുള്ളുവൻപാട്ടിന്റ ഈണവും മഞ്ഞളിന്റ സുഗന്ധവും നിറഞ്ഞു നിൽക്കുന്ന വെട്ടിക്കോട് നാഗരാജ ക്ഷേത്രം. എശ്യര്യവും സമ്പൽ സമൃദ്ധിയും […]
വേരുകൾ തളിർക്കുമ്പോൾ – ബിന്ദുതേജസ്

മൗനം മണക്കുമീയിരവുകൾ, പകലുകൾ, കണ്ണിമയ്ക്കാതെ ,അനങ്ങാതെ ചാഞ്ഞു പോയ് പൂമരം. വളളിപ്പടർപ്പുമഴിഞ്ഞു വിവസ്ത്രയായ് പൂക്കൾ കൊഴിഞ്ഞമർന്ന വെറും തടി. നീലക്കുരുവിക്കൂടും പതിച്ചീനിലത്തു തെറിച്ചാക്കടും നീലയാം മുട്ടയനേക ജീവരേണുക്കളായ് ചിന്തിയുടഞ്ഞു പോയ് അതിൻ പൊൻ കിനാക്കളൊക്കെയും,, കാണുവാനാകാതെ മിഴിവാതിലുമടച്ച ശ്രുപൂജയുമർപ്പിച്ചു, വീണടിഞ്ഞിന്നീപ്പെരുവഴിയോരത്തനാഥയായീ തരു.. പ്രാണൻ പിടയുമാനേരമെങ്കിലും പിഞ്ഞിപ്പഴകിയ തായ് വേരിൻ തണ്ടിൽ നിന്നൊരു ചെറു നാമ്പുമുളച്ചെങ്കിലെന്നാശിച്ചു മഞ്ഞുമേൽക്കുന്നു ഞാൻ, പേമാരിയുമറിയുന്നു.. ഋതുഭേദങ്ങൾ കുപ്പായങ്ങളഴിച്ചു പുതിയവയിട്ടുചേലു നോക്കവേ, വേനൽ കൊരുത്ത വേവലുകളെന്നിൽ വ്രണമണയ്ക്കുന്നു നിത്യം. അടിഞ്ഞവശിഷ്ടമാകെ പുതച്ചുവെന്നാലും,അഴുകിയസ്ഥികൾ മാത്രമായെങ്കിലും മഴപ്പാച്ചിലിൻ […]
എനിമയിലെ ” മി” ! – ജോസ് ക്ലെമൻ്റ്

എനിമയിലെ ” മി” ! നമ്മെ ഇഷ്ടപ്പെടാത്തവരും നമ്മെ തിരുത്തപ്പെടുന്നവരും നമുക്ക് അനിഷ്ടകരമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരൊക്കെ നമുക്ക് എനിമി(ENEMY – ശത്രു) മാരാണ്. എന്നാൽ ഈ ENEMYയിൽ ഒരു ME(എനിമി- “മി” ) ഉണ്ടെന്നത് നാം ഓർക്കാറുണ്ടോ? എനിമി can be any me എന്ന ബോധം നമുക്കുണ്ടായാൽ നാം ശത്രുവെന്ന് കരുതുന്നയാളോട് നമുക്ക് ദ്വേഷ്യം ഉണ്ടാകില്ല. അവരുടെ നെഞ്ചകം പിളർക്കും വിധം നമുക്ക് അന്ധമായി പെരുമാറാനുമാകില്ല. ഈ ശത്രുത നമ്മിലുണ്ടാക്കുന്നതിനുള്ള കാരണവും നാം തന്നെയാണ്.അതായത്, […]
“നിശ്ശബ്ദതയുടെ ഫലം പ്രാർത്ഥനയാണ് – മദർ തെരേസ

“നിശ്ശബ്ദതയുടെ ഫലം പ്രാർത്ഥനയാണ് . പ്രാർത്ഥനയുടെ ഫലം വിശ്വാസവും വിശ്വാസത്തിന്റെ ഫലം സ്നേഹമാകുന്നു . സ്നേഹത്തിന്റെ ഫലം സേവനമാണ് . സേവനത്തിന്റെ ഫലം സമാധാനമാണ് . മദർ തെരേസ Credits – A.S.Indira 🌾🌹🌾🌹🌾🌹
അഫ്ഗാൻ: ക്ലാസുകളിൽ ഇനി ആൺ–പെൺ വിഭജനം; പെൺകുട്ടികളെ പഠിപ്പിക്കാൻ അധ്യാപികമാർ

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സർവകലാശാലകളിൽ പ്രത്യേക ക്ലാസ് മുറികൾ. പെൺകുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാർ മാത്രം ആയിരിക്കും. വിദ്യാർഥിനികൾ ഹിജാബ് ധരിക്കണം. താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനി ആണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യത്തിന് അധ്യാപികമാരുള്ളത് ഭാഗ്യമായെന്നും ഹഖാനി പറഞ്ഞു. WORLD9/11: സൗദിക്കു പങ്കുള്ളതായി തെളിവില്ല: രഹസ്യ രേഖ പുറത്തുവിട്ട് എഫ്ബിഐ അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ ക്ലാസിൽ പെൺകുട്ടികൾക്ക് ഇരിക്കേണ്ടിവന്നാൽ ശരിയത്ത് പ്രകാരമുള്ള വേഷം ധരിച്ചിരിക്കണം ആൺകുട്ടികൾ ഉള്ള […]