യുഎഇ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണ നീക്കം

ദുബായ്∙ നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകും. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും. നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ […]

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്, ടിപിആർ 16.39 %; 99 മരണം; 28,439 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട […]

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സെക്രട്ടേറിയേറ്റിലും മറ്റു ജീവനക്കാര്‍ക്കുമുള്ള പഞ്ചിങ്ങും തിരിച്ചു വന്നിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങ്ങായിരിക്കും ഉടന്‍ നടപ്പാക്കുന്നത്. ബയോമെട്രിക് പഞ്ചിങ്ങും ഉടന്‍ തിരിച്ചെത്തിയേക്കും. കോവിഡ് കണക്കിലെടുത്ത് പഞ്ചിങ്ങ് സംവിധാനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

പ്രശസ്ത ചലച്ചിത്ര താരം റിസബാവ (55 വയസ്സ്) അന്തരിച്ചു

നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് നിര്യാണം. 2010 ല്‍ ഡബ്ബിങ്ങിന് (കര്‍മയോഗി) സംസ്ഥാനപുരസ്കാരം നേടി. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു‌. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു. കൊച്ചിയിൽ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇസ്‌മയിലിന്റെ മകനായ […]

ഒളിപ്പിക്കപ്പെട്ട കണക്കുകൾ പറയാൻ നിര്‍ബന്ധിതരായി സർക്കാർ; കള്ളക്കളി തീരുന്നു..?

കേന്ദ്രം മാര്‍ഗരേഖ പുതുക്കിയതോടെ, കോവിഡ് മരണ കണക്കിലെ കള്ളക്കളി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി സംസ്ഥാന സര്‍ക്കാര്‍. ഒഴിവാക്കപ്പെട്ട മരണങ്ങളുടെ കണക്കെടുപ്പ് ഒന്നര മാസം മുമ്പ് പൂർത്തിയായെങ്കിലും പ്രസിദ്ധീകരിക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. കോവിഡ് നെഗറ്റീവായശേഷം മരിച്ചവരും ഗുരുതര അസുഖങ്ങൾ ബാധിച്ചിരുന്നവരുമായ പതിനായിരത്തിലേറെപ്പേരാണ് ഔദ്യോഗിക കണക്കുകൾക്ക് പുറത്തുള്ളത്. ജൂലൈ രണ്ടിനാണ് ഒന്നാം തരംഗ സമയത്തുൾപ്പെടെ ഒളിപ്പിക്കപ്പെട്ട കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ കണക്കെടുപ്പും പൂർത്തിയാക്കി. രണ്ടു മാസം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാൻ മാത്രം സർക്കാർ മടിച്ചു. കേന്ദ്ര മാനദണ്ഡം […]

തെറ്റാലി – പൂന്തോട്ടത്ത്‌ വിനയകുമാർ (ഖത്തർ)

ചില ആളുകൾ നമ്മുടെ സമ്മതം കൂടാതെതന്നെ പലപ്പോഴും അവിചാരിതമായി മനസിലേക്ക് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെ നിന്നോ പാഞ്ഞെത്തും…അതിനു പ്രത്യേക സമയമോ കാലമോ നേരമോ ആവശ്യമുവില്ല….. ഒരു പക്ഷെ , അറിയാതെ തെറ്റിദ്ധരിച്ചു -പിന്നീട് ഇതുവരെ തിരുത്താൻ കഴിയാതെ പോയവർ എത്രയുണ്ടാകും. വാക്കുകൾകൊണ്ടും പ്രവർത്തികൊണ്ടും ഉള്ള്നീറ്റി വേദനിച്ചവർ… ചെറിയ വീഴ്ചകളിൽ കൈകൊട്ടിച്ചിരിച്ചവർ , ഇല്ലായ്മകളെ പരിഹസിച്ചു ആനന്ദം കണ്ടെത്തിയവർ, … അത്തരത്തിലുള്ള നിരവധി അനവധിയാളുകൾ അയാളുടെ മനസിലൂടെ കടന്നുപോയി…. കാക്ക കൂട്ടിൽ കല്ലെറിഞ്ഞതുപോലെ ഒന്നിന് പിറകെ ഒന്നായി അയാളുടെ […]

കൗണ്‍സില്‍ ടാക്‌സും ഉയരും; ഏപ്രിലില്‍ വരുന്നത് ഇരട്ട പ്രഹരം!

ലണ്ടന്‍: സോഷ്യൽ കെയറിനായി നാഷണല്‍ ഇന്‍ഷുറന്‍സ് ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് മാറിയതിനു പിന്നാലെ ജനത്തെ പിഴിയാന്‍ മറ്റൊരു നികുതികൂടി. കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താനാണ് ടൗണ്‍ഹാളുകള്‍ ഒരുങ്ങുന്നത്. ഇവരും സോഷ്യല്‍ കെയര്‍ മേഖലയെ പിടിച്ചുനിര്‍ത്താനാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതെന്ന ന്യായമാണ് പറയുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 1.25 ശതമാനം വര്‍ദ്ധനവ് നടപ്പാക്കുന്നുണ്ടെങ്കില്‍ ഈ പണത്തിന്റെ പ്രധാന ഗുണഭോക്താവ് എന്‍എച്ച്എസാണ്. മൂന്ന് വര്‍ഷം എന്‍എച്ച്എസ് ഫണ്ട് ഉപയോഗിച്ച ശേഷം 2024ലാണ് സോഷ്യല്‍ കെയറിലേക്ക് പണം വഴിതിരിച്ച് വിടുക. ഇതോടെ സോഷ്യല്‍ കെയര്‍ മേഖലയുടെ […]

സ്മരണകൾ ഇരമ്പി, യുഎസ് വിതുമ്പി

ന്യൂയോർക്ക്∙ ഇരുപതാണ്ടു മുൻപു ലോകത്തെ നടുക്കിയ ഭീകരതയുടെ ഓർമയിലേക്ക് ഒരു മണിനാദം–അടുത്ത നിമിഷം യുഎസ് ജനത മൗനത്തിൽ മുങ്ങി. സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗ്രൗണ്ട് സീറോയിലെ സ്മാരകത്തിനു മുന്നിൽ വിതുമ്പലടക്കിനിന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൻ എന്നിവരും ഓർമകൾക്കു മുന്നിൽ തലകുനിച്ചു. അൽഖായിദ ഭീകരാക്രമണം ദുരന്തം വിതച്ച പെന്റഗൺ, ഷാങ്ക്സ്‌വിൽ എന്നിവിടങ്ങളും പിന്നീട് ബൈഡൻ സന്ദർശിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചു വെള്ളിയാഴ്ച രാത്രി ബൈ‍ഡൻ വിഡിയോ സന്ദേശം […]

സൂചിയില്ലാതെ കുത്തിവെക്കുന്ന വാക്‌സീന്‍ ഇന്ത്യയില്‍ ഒക്ടോബര്‍ ആദ്യം

സൂചിയില്ലാതെ കുത്തിവെക്കുന്ന കൊവിഡ് വാക്‌സീന്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും.സൈഡസ് കാഡ്‌ല വികസിപ്പിച്ച സൈക്കോവ്- ഡിയാണ് ഒക്ടോബര്‍ ആദ്യം വിതരണത്തിനെത്തുമെന്ന് കരുതപ്പെടുന്നത്. അടിന്തര ഉപയോഗത്തിന് ഈ വാക്‌സീന് കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് തന്നെ അനുമതി ലഭിച്ചിരുന്നു. ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡി.എന്‍.എ വാക്‌സീനാണ് സൈക്കോവ്- ഡി. മൂന്ന് ഡോസുകളായാണ് ഈ വാക്‌സീന്‍ കുത്തിവെക്കുക. ആദ്യത്തെ ഡോസ് എടുത്ത് 28-ാം ദിവസം രണ്ടാം ഡോസും 56-ാം ദിവസം മൂന്നാം ഡോസും എടുക്കണം. 12 നും 18നും ഇടയിലുള്ള കൗമാരപ്രായക്കാര്‍ക്ക് ഈ […]

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 17.51; മരണം 67 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ […]