മാര്‍ഗരേഖ പുതുക്കി: കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാൽ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗ രേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് […]

മൂന്നാം തരംഗ മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജമെന്ന് മന്ത്രി

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളെയും 1500 ജീവനക്കാരെയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കി. അതേസമയം കോവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 […]

ഗണേശ ചതുർത്ഥി – രാജേന്ദ്രൻ പോത്തനാശ്ശേരി തൊടുപുഴ ,

ഇന്ന് ഗണേശ ചതുർത്ഥിയാണല്ലോ . അതോടനുബന്ധിച്ച് കാണാൻകഴിഞ്ഞ പല സോഷ്യൽമീഡിയ പോസ്റ്റുകളിലും ഗണേശരൂപത്തിൻ്റെ പ്രതീകാർത്ഥം വിവക്ഷിക്കുന്നതും വിവരിക്കപ്പെട്ടിരിക്കുന്നതും യഥാർത്ഥഗണേശതത്ത്വത്തിൽനിന്നും വ്യത്യസ്തമായാണെന്നത് എനിക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. അക്കാരണത്താൽ ഞാൻ ധരിച്ചുവച്ചിട്ടുള്ളതിൻ പ്രകാരമുള്ള വിഹ്നേശ്വരനായ ഗണനാഥൻ്റെ രൂപാർത്ഥം അഥവാ രൂപതത്ത്വം താഴെക്കൊടുക്കുകയാണ്.തീർച്ചയായും ഇതുകൂടി ഗണപതിരൂപത്തിൻ്റെ പ്രതീകാർത്ഥം മനസ്സിലുറപ്പിക്കുന്ന കൂട്ടത്തിൽ എല്ലാ വിഘ്നേശ്വരഭക്തരും പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി. (i) തുമ്പിക്കൈ കാര്യശേഷിയുടെ പ്രതീകമായി ചിലർ വ്യാഖ്യാനിക്കുന്നത് കാണാനിടയായിട്ടുണ്ട്. എത്രയും സ്ഥൂലമായതും സൂഷ്മമായതുമായ സകലവിധ പ്രപഞ്ചാസ്തിത്വങ്ങളെയും നിയന്ത്രിക്കുകയും, അവയ്ക്കുമേൽ അധീശത്വമുളവാക്കാനുള്ള പരബ്രഹ്മത്തിൻ്റെ സർവ്വേശ്വരത്വത്തെയും […]

സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും

തിരുവഞ്ചൂർ : കാവ്യാരാമം സാഹിത്യവേദിയുടെ സാഹിത്യസമ്മേളനവും ശ്രീമതി മണിയ രചിച്ച ‘എൻ്റെ കാവ്യാരാമ രചനകൾ ‘ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും സെപ്ത: 11-ന് 2.30 ന് ശ്രീ എബി പാലാത്രയുടെ അദ്ധ്യക്ഷതയിൽ നടത്തി. പുസ്തകത്തിൻ്റെ കോപ്പി സാഹിത്യകാരി ശ്രീമതി സൂസൻ പാലാത്രയ്ക്ക് നല്കിക്കൊണ്ട് പുസ്തക പ്രകാശനം പ്രഫ. ശ്രീലകം വേണുഗോപാൽ നിർവ്വഹിച്ചു. പുസ്തകാവലോകനം ശ്രീമതി സിൽജി തോമസ് നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, രചയിതാവിൻ്റെ വസതിയിലാണ് പുസ്തകപ്രകാശനം നടത്തിയത്. കുമാരി അനു എബി സൂസൻ്റെ ഈശ്വര […]

ഏകാന്തത – ബീന ബിനിൽ, തൃശൂർ

എത്രയോ നാൾ എന്നിൽ നിറയെ ഏകാന്തതയെ നട്ടുവളർത്തിയ ജീവിതമേ, ആഴത്തിൽ നിന്നെ ഞാൻ സ്നേഹിക്കുന്നു, എത്രയോ ആഴത്തിൽ സ്നേഹിക്കുന്നു. ആകാശ ബിംബങ്ങൾക്കൊപ്പമായ് നിശതൻ കൂരിരിട്ടിനാൽ എൻ മാനസത്തെ ഏകാന്തതയാൽ വേദനിപ്പിച്ചാലും ഞാനിന്നുമെപ്പോഴും നിന്നെ സ്നേഹിക്കുന്നു നിന്നെ സ്നേഹിക്കുന്നു. വസന്തത്തിലെന്നപ്പോൾ നവ പൂമ്പൊടിയായ് പാറി പറന്നപ്പോഴും ,പൂത്തുലഞ്ഞപ്പോഴും ഏകാന്തതയെ, നിന്നെ ഞാൻ എനിക്കായ് പൂവിട്ട പൂ പോലെ സ്നേഹിക്കുന്നു, ഞാൻ സ്നേഹിക്കുന്നു. ബീന ബിനിൽ, തൃശൂർ

വൃദ്ധനും ഒളിക്യാമറയും – സൂസൻ പാലാത്ര

രമേശും രമയും നവദമ്പതികളാണ്. തീയേറ്ററിൽ പോയി ഒരു മൂവിയൊക്കെക്കണ്ട്, ഒരു ഹോട്ടലിൽ നിന്ന് ആർഭാടമായ ഫുഡ്ഡൊക്കെ അടിച്ച് ആകെത്തളർന്നാണ് വരവ്. ഇനി ഒന്നു കിടന്നുറങ്ങിയാൽ മാത്രം മതി. രമേശ് ധൃതിയിൽ ബഡ്ഡൊക്കെ തട്ടിക്കുടഞ്ഞ് അലമാരിയിൽ നിന്ന് പുത്തൻ കിടക്കവിരിയും പില്ലൊക്കവറുമെടുത്ത് മാറ്റിയിട്ടു. കിച്ചണിൽ നിന്ന് കുടിക്കാനുള്ള വെള്ളമെടുത്ത് കിടപ്പുമുറിയിലെ എഴുത്തുമേശയിൽ വച്ചു. രമയോട് വളരെ അഡ്ജസ്റ്റു ചെയ്തു പോകണം. മറ്റുള്ളവർ അസൂയപ്പെടുന്നവിധം നല്ലൊരു ദാമ്പത്യ ജീവിതം നയിക്കണം. ഇത്ര കാലവും കുടുംബത്തിനു വേണ്ടി ജീവിച്ച് കടമകൾ എല്ലാം […]

ഹാർപ്സ് ക്രീയേഷൻസ് ‘ പ്രവർത്തനം ആരംഭിക്കുന്നു

മലയാള ക്രിസ്തീയ ഗാന രംഗത്തെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പുതിയ യു ട്യൂബ് ചാനൽ പ്രവർത്തനം ആരംഭിക്കുന്നു. ‘ഹാർപ് സ് ക്രീയേഷൻസ് ‘ എന്ന പേരിലുള്ള ഈ ചാനലിൽ പുതിയതും പഴയതുമായ ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തുകയും അവരുടെ ഗാനങ്ങൾ വിശ്വാസ സമൂഹത്തിൽ എത്തിക്കുവാനുമാണ് പദ്ധതിയിടുന്നത് . ആദ്യഗാനം ‘ യാഹ് ‘ ഉടൻ ചാനലിലൂടെ റിലീസ് ചെയ്യുന്നതാണ് .മേഴ്സി സാമുവേൽ (UK) വരികളെഴുതിയ ഈ ഗാനത്തിന് സംഗീതം നൽകി ആലപിക്കുന്നത് ഷിബു ഏബ്രഹാം ( ഓസ്ട്രേലിയ […]

ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുന്നു; യുകെ വീണ്ടും മാസ്കിനുള്ളിലേയ്ക്ക്!

ലണ്ടന്‍: യുകെയില്‍ വാക്സിനേഷനില്‍ കൈവരിച്ച പുരോഗതി കൊറോണാവൈറസ് വ്യാപനം തടയാനാവാതെ പോകുന്നതിനു പ്രധാന കാരണം സാമൂഹ്യ അകലം പാലിക്കാതെ ജനം കൂട്ടം കൂടുന്നതാണ്. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപെഴകല്‍ തുടങ്ങിയതോടെ കേസുകളുടെ എണ്ണവും കൂടി. ഏതാനും ദിവസങ്ങളിലായി ആശുപത്രികളില്‍ കോവിഡ് അഡ്മിഷന്‍ ഉയരുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം വീണ്ടും മാസ്കിനുള്ളിലേയ്ക്ക് ആവും. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണമുയര്‍ന്നാല്‍ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കാനുള്ള പദ്ധതി മന്ത്രിമാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് . ജൂലൈ മുതല്‍ തിരക്കേറിയ ഇന്‍ഡോര്‍ പബ്ലിക് ഇടങ്ങളില്‍ […]