നികിത ക്രൂഷ്ചേവ് അന്തരിച്ചിട്ട് 50 വർഷം; സ്റ്റാലിന്റെ ക്രൂരതകൾ വിളിച്ചുപറഞ്ഞ സോവിയറ്റ് ഭരണാധികാരി

മോസ്കോ ∙ ഇന്ത്യയുടെ സുഹൃത്തും കമ്യൂണിസ്റ്റ് ‘ഇരുമ്പുമറ’ ഇല്ലാതാക്കിയ സോവിയറ്റ് ഭരണാധികാരിയുമായ നികിത ക്രൂഷ്ചേവ് അന്തരിച്ചിട്ട് 50 വർഷം. സോവിയറ്റ് യൂണിയനെ 11 വർഷം നയിച്ച ക്രൂഷ്ചേവ് അധികാരഭ്രഷ്ടനായ ശേഷം 7 വർഷം കഴിഞ്ഞ് 1971 സെപ്റ്റംബർ 10ന് ആണ് രോഗബാധിതനായി മരിച്ചത്. ആണവ യുദ്ധത്തിന്റെ വക്കിൽ നിന്ന് ലോകത്തെ വഴിതിരിച്ചുവിട്ട രാഷ്ട്രീയ നയതന്ത്രജ്ഞനും സമാധാനത്തിന്റെ യോദ്ധാവുമായിരുന്നു ക്രൂഷ്ചേവ്. ജോസഫ് സ്റ്റാലിനു ശേഷം 1953 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഎസ്യു) ജനറൽ സെക്രട്ടറിയായ ക്രൂഷ്ചേവ് സ്റ്റാലിന്റെ […]
ഓൺലൈൻ വിവാഹത്തിന് ഹൈക്കോടതിയുടെ അനുമതി; രാജ്യത്ത് ആദ്യം

കൊച്ചി: ഓൺലൈൻവഴി വിവാഹം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജിക്കാരുടെ വിവാഹം ഓൺലൈൻവഴി നടത്തുന്നതിനാണ് അനുമതി നൽകിയത്. വെർച്വൽ റിയാലിറ്റിയുടെ യുഗത്തിൽ ഓൺലൈൻവഴി വിവാഹം നടത്താൻ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാൻ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ഒരു കോടതി, ഓൺലൈൻവഴി വധൂവരന്മാർ ഹാജരാകുന്ന വിവാഹത്തിന് […]
നിപ: 108 സാംപിളുകള്‍ നെഗറ്റീവ്; പരിശോധിച്ച 19 പേര്‍ക്ക് കോവിഡ്

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 20 പേരുടെ സാംപിള്‍ പരിശോധന ഫലംകൂടി നെഗറ്റീവ്. ഇതുവരെ വന്ന 108 സാംപിളുകളും നെഗറ്റീവാണ്. പരിശോധിച്ച 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പഴംതീനി വവ്വാലുകളുടെ സ്രവം പരിശോധനക്കെടുത്തു. രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രനും കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജും പ്രതികരിച്ചു. നിപ ഭീതിക്ക് ആശ്വാസം നൽകുന്നതാണ് പുറത്തു വരുന്ന പരിശോധനാ ഫലങ്ങൾ.നിലവിലെ ഫലങ്ങൾ എല്ലാം […]
ടിപിആര്‍ കുറഞ്ഞു;സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്, 181 മരണം; 2,31,792 പേര്‍ ചികില്‍സയില്‍

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട […]
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു; നാടകീയ നീക്കം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
‘എടാ, എടീ, നീ വിളി വേണ്ട’; പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍

ജനങ്ങളോട് മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് ഡിജിപി അനിൽ കാന്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിക്കരുത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കുലർ. പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി […]
Some history not to be forgotten – P. Samuel Karoor

Some history not to be forgotten The year was 1971 and the month November. “If India pokes its nose in Pakistan, US will not keep its trap shut. India will be taught a lesson” – Richard Nixon. “India regards America as a friend. Not a boss. India is capable of writing its own destiny. We […]
വാക്‌സിനെടുക്കാത്തവര്‍ക്ക് കൊറോണ പിടിക്കാന്‍ അഞ്ചിരട്ടി സാധ്യത- പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്

കോവിഡ് വാക്‌സിനേഷനു വിസമ്മതിക്കുന്ന ഒരു വിഭാഗം യുകെയിലടക്കം എല്ലാ രാജ്യങ്ങളിലും ഉണ്ട്. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നവരും, എന്‍എച്ച്എസ് ജോലി ചെയ്യുന്ന നഴ്‌സുമാരും വരെ ഇക്കൂട്ടത്തിലുണ്ടെന്നത് ആണ് ഞെട്ടിക്കുന്ന കാര്യം. എന്നാല്‍ വാക്‌സിനേഷനോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെയെല്ലാം വാക്‌സിനേഷനിലേക്ക് നയിക്കാന്‍ പര്യാപ്തമായ കണക്കു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തുവിട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്ത ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ഡബിള്‍ ഡോസ് സ്വീകരിച്ചവരേക്കാള്‍ അഞ്ചിരട്ടിയാണെന്നാണ് പുതിയ ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നത്. മരണ നിരക്ക് പത്തിരട്ടിയും. വാക്‌സിന്‍ സ്വീകരിച്ച 60 മുതല്‍ […]
ട്രംപ് രാഷ്ട്രീയ ഗോദയിൽ നിന്ന് ബോക്സിങ് റിങ്ങിലേക്ക്; ശനിയാഴ്ച ബോക്സിങ് ഡേ

വാഷിങ്ടൻ ∙ രാഷ്ട്രീയ ഗോദയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബോക്സിങ് റിങ്ങിലേക്ക്. ഇക്കുറി ബോക്സിങ് കമന്റേറ്ററായാണു മുൻ പ്രസിഡന്റിന്റെ രംഗപ്രവേശം. ശനിയാഴ്ച രാത്രി ഫ്ലോറിഡയിൽ പോരാട്ടത്തിനിറങ്ങുന്നവരിലൊരാൾ ഹെവി വെയ്റ്റ് മുൻ ലോകചാംപ്യൻ ഇവാൻഡർ ഹോളിഫീൽഡാണ്. ‘‘വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്’’ എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20 ാം വാർഷിക ദിനത്തിലാണു ട്രംപിന്റെ ബോക്സിങ് ഡേ. റിങ്ങിൽ നേരത്തേ […]
രോഗവ്യാപനതോത് കുറഞ്ഞു; ഇനി ആര്‍ടിപിസിആര്‍ മാത്രം: മുഖ്യമന്ത്രി

ഒരാഴ്ചയ്ക്കിടെ പുതിയ കോവിഡ് കേസുകളില്‍ 21000 കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആറിന്റെയും പുതിയ കേസുകളുടെയും വളര്‍ച്ചാനിരക്ക് ഗണ്യമായി കുറഞ്ഞു. ആകെ രോഗികളില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടത് ഒരുശതമാനം പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളജ് തുറക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ വാക്സീന്‍ എടുക്കണം. മുന്‍ഗണന ഉറപ്പാക്കും. വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക് 18 വയസിന് മുകളിലുള്ള 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. 30 % പേര്‍ക്ക് രണ്ട് […]