രണ്ടാം പിണറായി മന്ത്രിസഭ: മന്ത്രിമാരും വകുപ്പുകളും

മന്ത്രിമാരും വകുപ്പുകളും പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി കെ.എൻ. ബാലഗോപാൽ- ധനകാര്യം വീണ ജോർജ്- ആരോഗ്യം പി. രാജീവ്-വ്യവസായം കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം, തൊഴിൽ എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം, എക്സൈസ് പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം വി.എൻ. വാസവൻ- സഹകരണം, രജിസ്ട്രേഷൻ കെ. കൃഷ്ണൻകുട്ടി- വൈദ്യുതി ആന്റണി രാജു- ഗതാഗതം എ.കെ. ശശീന്ദ്രൻ- വനം വകുപ്പ് റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ് അഹമ്മദ് […]
സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282 മലപ്പുറം 4212 തിരുവനന്തപുരം 3600 കൊല്ലം 3029 തൃശൂര്‍ 2888 പാലക്കാട് 2709 കോഴിക്കോട് 2668 ആലപ്പുഴ 2034 കോട്ടയം 1988 കണ്ണൂര്‍ 1789 ഇടുക്കി 1281 പത്തനംതിട്ട 1108 കാസര്‍ഗോഡ് 677 വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രം ലോക്ഡൗണ്‍ ഇളവ്: മുഖ്യമന്ത്രി

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയശേഷം കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേസുകള്‍ 12.10 ശതമാനം കുറഞ്ഞു. ടിപിആറിലും കുറവ്. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ ലോക്ഡൗണ്‍ ഇളവ് ആലോചിക്കാനാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ 15 പേരില്‍ മ്യൂക്കര്‍ മൈക്കോസിസ് രോഗം കണ്ടെത്തി. അസാധാരണമല്ലെന്നും മുഖ്യമന്ത്രി. പകരുന്ന രോഗമല്ല, ജാഗ്രത ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം അനുവദിച്ച വാക്സീന്‍ സ്റ്റോക്ക് തീര്‍ന്നുവെന്ന് മുഖ്യമന്ത്രി. നാളെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേരളം ഇക്കാര്യം […]
ടൗട്ടെ നാശം വിതച്ച ഗുജറാത്തിലേക്ക് മോദി; ആകാശമാർഗം ദുരന്തസ്ഥലങ്ങൾ സന്ദർശിച്ചു

ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ സ്ഥലങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രഭരണ പ്രദേശമായ ഡിയുവിലും ഗുജറാത്തിലുമായിരുന്നു ആകാശമർഗമുള്ള അദ്ദേഹത്തിന്റെ സന്ദർശനം. സൈനിക ഹെലികോപ്ടറിലാണ് അദ്ദേഹം എത്തിയത്. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ അദ്ദേഹം നിരീക്ഷിച്ചു. ഗുജറാത്തിലെ ഗിർ-സോംനാഥ്, ഭാവ്നഗർ, അമ്രേലി ജില്ലകളിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിന്റെ സഹായം ഉണ്ടാകുമെന്ന് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്നലെ രാത്രിയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. 70 കിലോമീറ്ററായി വേഗം കുറഞ്ഞ് […]
പ്രളയത്തെക്കുറിച്ച് സ്പോർട്സ് മന്ത്രി മാത്രം ചോദിച്ചില്ല – സനിൽ പി. തോമസ്

“താങ്കളും കുടുംബവും സുഹൃത്തുക്കളും സുരക്ഷിതരായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്നു പ്രതീക്ഷിക്കുന്നു.” ടോക്കിയോ ഒളിംപിക്സ് അക്കോമൊഡേഷൻ സമിതി ഇന്നലെ ആഗോളതലത്തിൽ അയച്ച സന്ദേശത്തിൻ്റെ ആദ്യ വരികളാണ്. ലോകത്ത് എവിടെ നിന്നു ടോക്കിയോയിൽ വന്നാലും ആദ്യ മൂന്നുനാൾ പൊതുഗതാഗതം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും കിട്ടി. ബസ് കയറാൻ ഓരോരുത്തർക്കും സ്ഥലം നിശ്ചയിച്ചൊരു അറിയിപ്പ് നേരത്തെ വന്നിരുന്നു.എൻ്റെ ഒരു സംശയത്തിനു മറുപടിയായി ഇന്ത്യയിലെ സ്ഥിതിയിൽ ഞങ്ങൾക്കെല്ലാം ദുഃഖമുണ്ടെന്ന് പ്രത്യേക മൊരു വരിയുണ്ടായിരുന്നു. എല്ലാം നേരെയാകട്ടെ എന്ന ആശംസയും . മേൽ പറഞ്ഞ […]
തടവറയിലെ തിരിനാളം – ശാമിനി

ഈ അടുത്ത കാലത്ത് ശ്രീമതി.മിനി സുരേഷിന്റെ നൊമ്പരച്ചിന്തുകൾ എന്ന കവിതാ സമാഹാരം വായിച്ചു.ഈ കഥാ സമാഹാരം പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗാർഹിക ജോലികളുടെയും,മറ്റു ചുമതലകളുടെയും ഇടയിൽ ഉള്ളിലടക്കിപ്പിടിച്ച സർഗ്ഗവാസനയുമായി കൊക്കൂണിൽ നിന്നും ശലഭം പുറത്തു വരുന്നതു പോലെ കഥാകാരിയുടെ പിറവിയെ വീക്ഷിക്കാം.ഓരോ കഥകളും മനസ്സിന്റെ നൊമ്പരങ്ങളാണ്,മനസ്സിൽ പോറലേൽപ്പിച്ചു കൊണ്ട് കടന്നു പോയ സംഭവങ്ങളാണ് എന്ന് കഥാകാരി തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയ പ്രമുഖ പ്രവാസി സാഹിത്യകാരൻ കഥകളെ വിശേഷിപ്പിച്ചി ട്ടുള്ളതും ‘അനുഭവബോധ്യമായ […]
ആസ്വാദനം – കെ. പ്രദീപ്

ചുമരില്‍ കൊളുത്തിയിട്ട കണ്ണാടിയിലേക്ക് എത്തി നോക്കി. ജാനറ്റ് നെറുകയിലെ സിന്ദൂരം ഒന്നുകൂടി ശരിയാക്കിയെടുത്തു. കൂടെ കിടന്ന സിമ്രാന്‍റെ ശബ്ദം അവള്‍ കേട്ടില്ലെന്നു നടിച്ചു. “എന്തോന്നാടി കോപ്പെ ചെവികേള്‍ക്കില്ലേ?” ധൃതിയില്‍ ചലിക്കുന്ന ശരീരത്തില്‍ നിന്നും ജാനറ്റ് പറഞ്ഞു. “ഞാന്‍ ….. വെറുതെ ഒന്ന് പുറത്തേക്ക്……… കൂടെ? ആരുമില്ല. “ങും…….അതെന്താ ….. പതിവില്ലാതെ ഒറ്റയ്ക്കൊരു സഞ്ചാരം” കോറിഡോറിലെത്തിയ ജാനറ്റ് വാതില്‍ ചാരി നിന്നു. കയ്യിലെ പ്ലാസ്റ്റിക് കവര്‍ പുറകിലേക്ക് മാറ്റിപ്പിടിച്ചു. അരിശം നിറഞ്ഞ മുഖത്തോടെ കട്ടിലല്ല് എഴുന്നേറ്റിരുന്ന സിമ്രാന്‍റെ നോട്ടം […]
നദികളുടെ നെടുവീർപ്പുകൾ -ചാക്കോ ഡി അന്തിക്കാട്

നദികളായിരം…പേറും ചെറിയ-വലിയ ഓളങ്ങൾ ഓർമ്മകളുമായുള്ള ചങ്ങാത്തം ബാല്യത്തി,ലൂളയിടുമ്പോൾ പൊടിമീൻ വായിൽ ‘ഒളിത്താവളം’ കണ്ടെത്തിയതും, ശ്വാസംമുട്ടി ചുമച്ചതും… ഛർദ്ദിച്ചതു വിഴുങ്ങാൻ പാഞ്ഞു വരും കരിമീനുകളും വയമ്പുകളും വരാലുകളും… തവളകളുമെല്ലാം… മഹാമാരികാലത്ത് പനിക്കിടക്കയിൽ പ്രാണൻ നീട്ടി വലിക്കുമ്പോൾ, മങ്ങിയ ഓർമ്മകൾ മാത്രം! നദികളിൽ വെയിൽ ലയിക്കുംനേരം ഗ്രാമത്തിൻ സൗഹൃദത്തി, ന്നിളം ചൂട്… മെല്ലെ പരന്ന്… പുഴയോരത്തുനിന്നും ഇടവഴികളിലൂടെ നിഴലുകളായ്… പൂവായ്…കായയായ് പൂമ്പാറ്റകളായ്… കാൽപ്പാടുകളായ്… കവിഹൃദയത്തെ കൈമാടി വിളിക്കും! നദികളി,ലാമ്പൽ വിരിയുംനേരം ക്ലാസ്സ് മുറികളി, ലാദ്യ പ്രണയം ഒളിക്കടാക്ഷങ്ങളിൽ… കനവിൻ നനവു […]
ദുബായില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിനോദ വേദികളില്‍ 70% പേര്‍ക്ക് പ്രവേശിക്കാം

ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബായ്. കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവര്‍ക്ക് കായിക പരിപാടികളില്‍ സംഗീത നിശകളിലും പങ്കെടുക്കാമെന്നാണ് ദുബായ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചത്. ടൂറിസം രംഗത്ത് ഉണര്‍വ് ലക്ഷ്യമിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ എമിറേറ്റ് ടൂറിസത്തിലേക്കുള്ള വാതിലുകൾ തുറന്നിരുന്നു. ഇതോടൊപ്പം തന്നെ വാക്സിനേഷൻ നടപടികള്‍ ശക്തമാക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും കര്‍ശനമായി തുടരുന്നു. തിങ്കളാഴ്ച മുതല്‍ വിനോദ വേദികള്‍ക്ക് 70 […]
സംഘർഷം രണ്ടാം ആഴ്ചയിലേക്ക്, ഗാസയിൽ കനത്ത നാശം
ഗാസ സിറ്റി ∙ ഇന്നലെയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടർന്നു. 3 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർന്നു. സംഘർഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി. ഹമാസ് ഉപയോഗിക്കുന്ന 15 കിലോമീറ്റർ തുരങ്കങ്ങളും കമാൻഡർമാരുടെ വീടുകളും തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ അവർക്കൊപ്പം പൊരുതുന്ന സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഹുസൈൻ അബു […]