കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം ചെയ്തുവെന്ന് യുഎസ്

വാഷിംങ്ടണ്‍: ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്, ഇതിന് പുറമേ ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിക്കുന്നു. ഇതുവരെ അമേരിക്കന്‍ സര്‍ക്കാര്‍, ഫെഡറല്‍ സര്‍ക്കാറുകള്‍, അമേരിക്കന്‍ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ഇന്ത്യയുടൊ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളര്‍ […]
കോപ്പിയടി: ജർമനിയിൽ മന്ത്രി രാജിവച്ചു

ബർലിൻ ∙ പിഎച്ച്ഡി പ്രബന്ധത്തിൽ കോപ്പിയടി അന്വേഷണം നേരിട്ട വനിതാ, കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക ജിഫി രാജിവച്ചു. രാജി ചാൻസലർ അംഗല മെർക്കൽ സ്വീകരിച്ചു. ബർലിൻ ഫ്രീ യൂണിവേഴ്സിറ്റിയിൽ നിന്ന് 2010 ൽ ജിഫി നേടിയ ഡോക്ടറേറ്റ് ആണ് വിവാദമായത്. യൂറോപ്യൻ കമ്മിഷന്റെ നയത്തെക്കുറിച്ചുള്ള ജിഫിയുടെ പ്രബന്ധത്തിൽ കോപ്പിയടി പരാതി ഉണ്ടായതിനെ തുടർന്ന് യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ജിഫിയെ ശാസിച്ചു. ശാസനയിൽ ഒതുങ്ങേണ്ടതല്ല കോപ്പിയടിയെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ വന്നതിനെ തുടർന്ന് ജൂണിനകം മറുപടി നൽകാൻ […]
ബ്ലാക്ക് ഫംഗസ് രോഗം;സംസ്ഥാനത്ത് 15 പേരിൽ സ്ഥിരീകരിച്ചു
തിരുവനന്തപുരം;സംസ്ഥാനത്ത് 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നും അതുകൊണ്ട് രോഗികളെ ചികിത്സിക്കാന്‍ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജനങ്ങളില്‍ ആശങ്ക പടരുന്നുണ്ട്. എന്നാല്‍ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ രോഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകള്‍ക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടില്‍ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇതെന്നും, നേരത്തെ ഈ രോഗത്തിന്റെ 40 % വും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് […]
കരുത്തോടെ രണ്ടാമൂഴം; വെല്ലുവിളികളിലേക്ക് അധികാരമേറ്റ് പിണറായിയും പുതുടീമും

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരമേല്‍ക്കുന്ന ആദ്യ സിപിഎം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഗവര്‍ണര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. 17 പുതുമുഖങ്ങളും മൂന്ന് വനിതകളും ആദ്യമായി നിയമസഭയിലെത്തിയ എട്ടുപേരും മന്ത്രിമാരായി. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ആവേശപൂര്‍വം ചടങ്ങിനു സാക്ഷികളായി. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി […]
രണ്ടാം തവണയും മുഖ്യമന്ത്രി; പിണറായി വിജയന് ആശംസകളുമായി മോദി

തുടർച്ചയായിയ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് തുടര്‍ഭരണമെന്ന ചരിത്രമെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ആവേശപൂര്‍വം ചടങ്ങിനു സാക്ഷികളായി. […]
30,491 പേര്‍ക്കുകൂടി കോവിഡ്, 128 മരണം; 44,369 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം∙ കേരളത്തില്‍ വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 […]
PRATHEEKSHA – Parimrithu Veena….Lalitha Ganam.Lyrics,Music&Production : BabyJohn Thamaraveli.Singers : Sanu Gopinath & Binha Rose.Orchastraion:Sylesh Narayanan
വ്യാകരണപാഠങ്ങള്‍ – റ്റിജി തോമസ്

സമയം ഏതാണ്ട് ഉച്ചയോടെ അടുത്തിരുന്നു. എങ്കിലും എനിക്ക് സന്ധ്യ ആയതുപോലെ തോന്നി. അവളുടെ മുഖത്തും വസ്ത്രങ്ങളിലും ഭാവത്തിലുമെല്ലാം സന്ധ്യയുടെ വിഷാദച്ഛായ പരന്നിരുന്നു. ‘വീട്ടിലോട്ടു പോയാലോന്ന്…… ‘ അതു പറയുമ്പോള്‍ അവളുടെ ഉള്ള് എത്രമാത്രം വേദനിക്കുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. അഞ്ജന ജോലി ഉപേക്ഷിച്ച് വീട്ടില്‍ പോകുന്നതിനെ എതിര്‍ക്കാന്‍ പകുതി കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു. ഈ നഗരത്തിലെ ഒറ്റപ്പെടല്‍ പേടിപ്പിക്കുന്ന മരണകരമായ എന്തോ ഒന്ന് പോലെ ഞാന്‍ ഭയപ്പെട്ടു. ജോലിയുടെ ബുദ്ധിമുട്ടുകളാണ് അഞ്ജനയെ വേദനിപ്പിക്കുന്നത് എന്ന് […]
കേരളത്തിലെ ഏജന്‍സി ചതിച്ചു; 300ലേറെ മലയാളി നഴ്‌സുമാര്‍ മാസങ്ങളായി യുഎഇയില്‍ ദുരിതത്തില്‍

യുഎഇയിലേക്കുള്ള യാത്രയ്ക്കും വിസയ്ക്കും മറ്റുമായി ബാങ്കുകളില്‍ നിന്ന് പണം കടമെടുത്താണ് പലരും എത്തിയത്.ദുബായ്: കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിനിരയായി 300ലേറെ മലയാളി നഴ്‌സുമാര്‍ മാസങ്ങളായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍-പരിശോധനാ കേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച നഴ്‌സുമാരാണ് തട്ടിപ്പിനിരയായതെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമമായ ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. തട്ടിപ്പിന് പിന്നില്‍ എറണാകുളം കേന്ദ്രമായ കമ്പനി എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ ഉയര്‍ന്ന […]
ഗാസയിൽ യൂണിവേഴ്സിറ്റി കെട്ടിടം തകർത്തു

ഗാസ സിറ്റി ∙ ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിന് ശമനമില്ല. ചൊവ്വാഴ്ച ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്ന 6 നില കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തു. ആളപായമില്ല. ഈ മാസം 10ന് സംഘർഷം തുടങ്ങിയശേഷം ആദ്യമായി ചൊവ്വാഴ്ച ഗാസയിൽ മരണം റിപ്പോർട്ട് ചെയ്തില്ല. അതേസമയം, ഹമാസ് നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് ഉണ്ടായ റോക്കറ്റ് ആക്രമണങ്ങളിൽ 2 പേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരുക്കേറ്റതായും ഇസ്രയേൽ പറഞ്ഞു. വെടിനിർത്തൽ ശ്രമങ്ങൾ നിലച്ച അവസ്ഥയാണ് ഗാസയിൽ. ജൂതരും പലസ്തീനികളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്ന […]