വീണ്ടും ഏറ്റുമുട്ടലിലേക്ക് സർക്കാരും വ്യാപാരികളും; കടകൾ തുറക്കാൻ തീരുമാനം

ഒരിടവേളയ്ക്ക് ശേഷം സര്‍ക്കാരും വ്യാപാരികളും വീണ്ടും ഏറ്റുമുട്ടലിലേയ്ക്ക്. കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്‍റ്സോണുകളില്‍ അടക്കം നിയന്ത്രണം ലംഘിച്ച് ഇന്ന് കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ പല പഞ്ചായത്തുകളിലെയും ഭൂരിഭാഗം വാര്‍ഡുകളും കണ്ടെയ്്ന്‍മെന്‍റ് സോണായി അടച്ചിടേണ്ടി വന്നു. എന്നാല്‍ ലോക്ഡൗണ്‍ നിബന്ധനകളില്‍ പറയുന്ന മറ്റുകാര്യങ്ങളൊന്നും പാലിക്കാതെ കടകള്‍ മാത്രം അടച്ചിടുകയാണ്. ഇതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. കണ്ടെയ്്ന്‍മെന്‍റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ രാത്രി 9ന് കടകള്‍ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ തെരുവു […]
പട്ടിയെയും 7 കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു,കുഞ്ഞുങ്ങൾ ചത്തു, ഞെട്ടിക്കുന്ന കൊടും ക്രൂരത

കൊച്ചി:പട്ടിയെയും 7 കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പട്ടിക്കുഞ്ഞുങ്ങള്‍ ചത്തു.പരിക്കേറ്റ തള്ളപ്പട്ടിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ചികിത്സ ഉറപ്പാക്കി. പറവൂര്‍ മാഞ്ഞാലിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പട്ടിക്കുഞ്ഞുങ്ങളെയാണ് ജീവനോടെ തീയിട്ടത്. രണ്ട് സ്ത്രീകളാണ് ഇത് ചെയ്തതെന്നാണ് പ്രാഥമികവിവരം. ഇതിന്റെ ചില വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊള്ളലേറ്റ തള്ളപ്പട്ടി തീയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പട്ടിയെ കണ്ട മറ്റൊരു സ്ത്രീ ദയ എന്ന മൃഗസംരക്ഷണ സംഘടനയെ വിവരമറിയച്ചതോടെ ഇവര്‍ പട്ടിയെ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് മൃഗസംരക്ഷണ […]
കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്നെന്ന് പ്രാഥമിക നിഗമനം;, വീടുകൾ തോറും സർവെ നടത്തും

കോഴിക്കോട്:നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ രോഗ ഉറവിടം റംബൂട്ടാനിൽ നിന്നെന്ന് പ്രാഥമിക നിഗമനം. ഇക്കാര്യം കേന്ദ്രസംഘം അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനും സമ്പർക്കപ്പട്ടിക കൃത്യമായി ശേഖരിക്കാനുമാണ് പ്രത്യേക പരിഗണന നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വീടുകൾ തോറും സർവെ നടത്തി സമ്പർക്കമുള്ളവരെ കണ്ടെത്തും. ഇതിനായി ആശാവർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. മരിച്ച കുട്ടിക്ക് തന്നെയാണോ ആദ്യം വൈറസ് […]
നിലാവേ – അഡ്വ. റോയി പഞ്ഞിക്കാരൻ, ഇംഗ്ലണ്ട്

മുല്ല മൊട്ടിന്റെ രാവുകളിൽ കിന്നാരം പറയുന്ന നിലാവേ നിനക്കെൻ കിനാവിന്റെ ആഴം അറിയുമോ ? നീ തെളിക്കുന്ന പ്രഭ പോരാ എൻ കിനാവിന്റെ വഴിത്താരയിൽ. എനിക്ക് വേണ്ടത് വെയിലാണ് എൻ കിനാവിന്റെ പാതകൾ തെളിമയാർന്നു കാണുവാൻ . ദൂരേക്ക് കാണുന്ന എൻ കിനാവുകളിൽ വേഗത്തിലോടുവാൻ സമയമായി, സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും . മുടി ചൂടുന്ന മുല്ലപ്പൂവിന്റെ രാവിനെക്കാൾ എത്ര സുന്ദരം എൻ കിനാവിൻ രാത്രികൾ നിലാവേ ആകാശം താഴ്ന്നു നീ തന്നാലും!
ഗൗരി ലങ്കേഷ്

“എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ് .” അല്ലാതെ വർഗ്ഗീയവാദിയാകാനല്ല .വർഗ്ഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ഗൗരി ലങ്കേഷ് . ഉന്നതമായ ജനാധിപത്യ –മതേതരമൂല്യങ്ങൾക്കു വേണ്ടി നില കൊണ്ട ധീരയായ വനിതയായിരുന്നു ഗൗരി ലങ്കേഷ് .പൗര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിരന്തര മായി ഉയർന്ന ശബ്ദമായിരുന്നു ഗൗരി ലങ്കേഷി ന്റെ . 5/9/2017ൽ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു . ബംഗളൂരിലെ രാജരാജേശ്വരി നഗറിലുള്ള […]
ഇംഗ്ലീഷ് യോഗ്യതയ്ക്ക് ഇപ്പോൾ ഐ.ഇ.എൽ.ടി.എസ് വേണ്ട മലയാളികളടക്കം യുകെയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം തുടരുന്നു

വിദേശ വിദ്യാർത്ഥികളുടെ സെലക്ഷൻ സംബന്ധിച്ച് യുകെ ഹോം ഓഫീസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം തുടരുന്നു. പണമടക്കം മറ്റെല്ലാ യോഗ്യതകൾ ഉണ്ടെങ്കിലും ഐ.ഇ.എൽ.ടി.എസ് എന്ന ഇംഗ്ലീഷ് യോഗ്യതാ കടമ്പയാണ് ഇതുവരെ മലയാളികൾ അടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ പഠനമെന്ന മോഹത്തിന്റെ വഴിയടച്ചിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യൻ വംശജ കൂടിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഐ.ഇ.എൽ.ടി.എസ് തടസ്സം മാറ്റി ആ വാതിൽ കൂടി തുറന്നുതന്നിരിക്കുന്നു. ബ്രെക്‌സിറ്റും കോവിഡും ഇത്തരമൊരു നീക്കത്തിനു പിന്നിൽ ശക്തമായ […]
ഗുരുവന്ദനം – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

അറിവിന്റെ ദീപം പകർന്നുതന്നു നൽവഴികൾ തെളിച്ച ഗുരുക്കന്മാർ… അവരുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി പ്രണമിച്ചിടുന്നാ പാദരവിന്ദങ്ങൾ… ആദ്യാക്ഷരത്തിൻ നന്മ പകർന്ന അമ്മയല്ലോ ആദ്യഗുരു… കർമ്മകാണ്ഡങ്ങൾതൻപാതയിൽ ആത്മബന്ധുവും അമ്മ തന്നെ… അച്ഛന്റെയിച്ഛകൾ മക്കൾതൻ വിജയം… കർമ്മസാക്ഷിയായ് പുണ്യപ്രവാഹമായ് ചിത്തം നിറയ്ക്കും സത്യസ്വരൂപനാം ഗുരുവരനച്ഛൻ… കത്തിച്ചു വച്ച നിലവിളക്കിൻ മുന്നിലായ് മടിയിലിരുത്തി നാവിൽ ഹരിശ്രീ കുറിച്ച ഗുരുവരൻ അരിയിൽ കുറിപ്പിച്ചു കുഞ്ഞു വിരലിനാൽ ഹരിശ്രീ ഗണപതായേ നമഃ…. അന്നുതൊട്ടിന്നോളമെൻവഴിത്താരയിൽ അറിവിന്റെ വെട്ടം പകർന്നെത്രയൊ ഗുരുക്കൾ…. സ്നേഹംപകർന്നും തെല്ലു ശാസനകൾ ശിക്ഷകളേകി ഇവ്വണ്ണം […]
എന്റെ അദ്ധ്യാപകദിനാശംസകൾ – ലീലാതോമസ്, ബോട്സ്വാന

[എന്റെ അദ്ധ്യാപകദിനാശംസകൾ… [സ്നേഹം നിറച്ചെന്നുമേ സന്തോഷം ഭുവനേ നിറച്ചിടുവതി- ന്നെന്നും ശ്രമിക്കുന്നഹോ. ദുര്‍ഗ്ഗന്ധം ഹൃദി കാണ്മതെല്ലതുമുടന്‍ സൌരഭ്യമായ് മാറ്റുമെ- ന്നാചാര്യന്‍റെ പദാംബുജം പണിയുവേന്‍ നന്മസ്വരൂപാ, ഗുരോ. മുസ് മേരി ടീച്ചർ. പുതിയതിരിച്ചറിവു പകർത്തിത്തരുന്നു. പഠിപ്പിച്ചപിള്ളേരെ ചേർത്തുപിടിച്ചും തോളിൽ കൈയ്യിട്ടും നടക്കുന്നകാഴ്ച. മുസ് മേരി യുസി കോളേജ് അധ്യാപിക. ********** ഞാൻ ബാലൻ സാറിന്റെ അടിപേടിച്ചു, പ്രായമെത്തുമുമ്പ് കെട്ടിച്ചാൽ മതിയെന്നു കൊതിച്ചു ഞാൻ നന്നാകാൻ, എന്നെ നന്നാക്കാൻ എന്റെ തുടയിലെ തൊലിഅടിച്ചു പൊട്ടിച്ചു.!! ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡന്റും മികച്ച […]
കാബൂൾ കരയുമ്പോൾ – എം.തങ്കച്ചൻ ജോസഫ്

തോക്കിന്റെ മുനയിൽ രചിക്കും മതങ്ങളോ വേദങ്ങളില്ലാത്ത വേധമായിത്തീരുന്നു യജ്ഞാംഗമില്ലാതെഅജ്ഞാനിയായവർ മന്നനെയറിയാത്ത മന്നിന്റെ ശാപങ്ങൾ. സാമ്രാജ്യമോഹങ്ങളൂട്ടി വളർത്തുന്നു സാമൂഹ്യദ്രോഹത്തിൻ ഛിദ്രജന്മങ്ങളെ തട്ടിത്തെറിക്കുന്നു പൊട്ടിച്ചിതറുന്നു മനുജന്റെ ജന്മവകാശങ്ങൾ കണ്ണു നീരുതിരുന്നു കതിരുകൾ പോലെയും കാബൂൾ കരയുന്നു പതിരാർന്ന ചിന്തയാൽ സൂക്തങ്ങളില്ലാത്തൊരാപ്തവാക്യങ്ങളാൽ പലായനത്തിന്റെ പാത തേടുന്നവർ. തടയിട്ടു വീഴ്ത്തുന്നു മൃദുലവികാരങ്ങൾ ജഡിലമോഹത്തിന്റെ കാട്ടാളവൃന്ദങ്ങൾ വസന്തങ്ങളറിയാത്ത മരുഭൂമിയെപ്പോലെ ഉരുകുന്നു കരയുന്നു ബാല്യങ്ങളും. സേവിക്കവേണ്ടിനി നോവുമാത്മാവിനെ വേവിക്കുവാനായ് എത്തുന്ന കാടരെ തിന്മകൾ നീക്കിയാ ഉണ്മകൾ പൂക്കുവാൻ ഉദയം കുറിക്കുമൊരു താരകംപാരിലായ്. 🌹 എം.തങ്കച്ചൻ ജോസഫ്. […]
മാഷ് നടന്നകലുകയാണ് – ഉല്ലാസ് ശ്രീധർ.

കട്ടിയുള്ള കണ്ണടയും കണ്ണടക്കുള്ളിൽ കാന്തം പോലെയുള്ള കറുത്ത കണ്ണുകളും തൂവെള്ള വസ്ത്രവും തോളിലൊരു തോർത്തും മുറുക്കാൻ കറ പിടിച്ച പല്ലുകൾ കാട്ടിയുള്ള ചിരിയുമായി വരുന്ന മാഷിനെ കണ്ടാൽ സ്ഥലത്തെ പ്രധാന ഗുണ്ടകൾ പോലും മുണ്ടിന്റെ മടത്തു കെട്ടഴിച്ച് വായും പൊത്തി മിണ്ടാതെ നിൽക്കുമായിരുന്നു… കോട്ടൻ സാരിയുടുത്ത്, വെള്ളിയായ മുടിയിൽ ചായം തേക്കാതെ, നിലാവ് പോലുള്ള പുഞ്ചിരിയുമായി, ഭൂമിക്ക് വേദനിക്കാതിരിക്കാൻ മൃദുവായി നടന്നു വരുന്ന അദ്ധ്യാപികയെ കണ്ടാൽ ദൈവത്തെ കണ്ടതു പോലെ നാട്ടുകാർ തൊഴുതു നിൽക്കുമായിരുന്നു… ആ കാലവും […]