ഭക്തി ലംബമോ, തിരശ്ചീനമോ? – ജോസ് ക്ലെമൻ്റ്

നമ്മിൽ പലരും നേരിട്ട് ദൈവവുമായി മാത്രം ബന്ധപ്പെടുന്ന മതാത്മക ജീവിതം നയിക്കുന്നവരാണ്. ഈ തത്ത്വശാസ്ത്രവുമായി ജീവിക്കുന്നവർ സഹജീവികളെ സൗകര്യപൂർവം വിസ്മരിക്കുന്നവരാണ്. അവർ ദൈവവുമായി മാത്രം നേരിട്ട് ബന്ധപ്പെടുന്നവരാകയാൽ അവരുടെ മതവും ഭക്തിയും മേലോട്ടു പടുത്തുയർത്തുന്ന ബാബേൽ ഗോപുരം പോലെയായിരിക്കും. ലംബമായ മതം (vertical religion). എന്നാൽ ലംബമായതിനെ ദൈവം സമനിരപ്പാക്കി (Horizontal) തീർക്കുമെന്ന് ഇവർ വിസ്മരിക്കുന്നു. കാരണം, സഹജീവികളെ സ്നേഹിക്കാനും കരുതാനും കൂട്ടാക്കാതെയുള്ള ഭക്തി ജീവിതം ആകാശത്തോളം ഉയർന്നാലും ദൈവം അതിനെ ഇടിച്ചു നിരത്തും. സഹജീവികളിലേക്ക് ഒഴുകിച്ചെല്ലാത്ത […]
വേനൽ പക്ഷികൾ – ബിജു

മുറ്റത്ത് എന്നും തഴച്ചു വളർന്ന ആ മധുര മൂ റുന്ന നാട്ടുമാവിൻ ചോട്ടിൽ മുത്തുവും മീരയും മാമ്പഴക്ക നിക്കായി കൊതിയോടെ കാത്തു നിൽക്കുമായിരുന്നു എന്നും കളിക്കൂട്ടുകാരികളാ യിരുന്നു അവരിരുവരും മുത്തുവും മീരയും എട്ടാം ക്ലാസിൽ പഠിക്കുന്നു ഒരേ ക്ലാസിലാണ് ഇരുവരും മീര നന്നായി പഠിക്കും മുത്തു പഠിക്കാൻ അത്ര മിടുക്കനല്ല . പക്ഷേ വീട്ടിലെത്തിയാൽ മീരയാണ് മുത്തുവിന് കണക്ക് പറഞ്ഞ് കൊടുക്കു ന്നത് മീരയുടെ തൊട്ടടുത്താ ണ് മുത്തുവിൻ്റെ വീട്. മാർച്ച് മാസത്തിൻ്റെ അവസാനം കൊല്ല പരീക്ഷ […]
വൈതരണി 🌴🌴🌴🌴 ഞങ്ങളുടെ🌴🌴🌴🌴പ്രസിഡന്റായി – മുതുകുളം സുനിൽ

പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷം ആണ് വൈതരണി ഗോപി ഞങ്ങളെ വിവരം അറിയിച്ചത്. മുരിങ്ങച്ചിറ ജംഗ്ഷനിലുള്ള ബാർബർ ശശിയുടെ കടയിൽ ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും നടക്കുന്ന അന്തർദേശിയ — ദേശിയ ചർച്ചകൾക്കിടെയാണ് വൈതരണി ഗോപി തന്റെ തീരുമാനം ഞങ്ങളെ അറിയിച്ചത്. ഞങ്ങൾ ഒന്ന് ഞെട്ടി. രാഷ്ട്രീയത്തിൽ പരിചയം ഇല്ലാത്ത ഗോപി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടും…? വൈതരണി തന്റെ ഭാഗം വിശദമായി വിശദീകരിച്ചു… പഞ്ചായത്ത് പ്രസിഡന്റ് ആകണം എന്നത് തന്റെ ചിരകലാഭിലാഷം ആണ്. വാർഡും പ്രസിഡന്റ് […]
മൗനമേ നീയിന്നെവിടെയാണ് – സുജ ശശികുമാർ

മൗനമേ നീയിന്നെവിടെയാണ് വ്യഥയുടെ തിരു ജഡയിൽ കുടുങ്ങിയോ വിധിയുടെ കരാള നടനത്തിലകപ്പെട്ടുവോ നീയിന്നും മൂകമായ് തേങ്ങുന്നുവോ നിൻ വിശുദ്ധി ഗംഗയിലൊഴുകിയോ നീയിന്നേതു വാല്മീകത്തിലകപ്പെട്ടു. മൗനമേ നീയിന്നെവിടെയാണ് എൻ മിഴിനീരിലോ, എൻ്റെ ഹൃദയത്തിലോ ഇന്നെൻ്റെ കനലുകൾ കോരിയിട്ട കനവിൽ വെന്തുനീറിയോ. ആകാശം പകുത്തെടുത്തപ്പോൾ നീ അവകാശിയില്ലാതെ മടങ്ങിയോ… മൗനമേ നീയിന്നെവിടെയാണ് നീലസാഗരത്തിൽ മുങ്ങിയോ നീയിന്നേതേതു ചിതയിൽ ചാമ്പലായി. മൗനമേ നീയിന്നെവിടെയാണ് നീയിന്നും ഗൗതമനെ തിരയുന്നുവോ ശിംശിപാവൃക്ഷച്ചുവട്ടിലെ സീതയ്ക്കരികിലോ വിരഹ വേദനയിൽ പിടയുന്ന ഊർമ്മിളയ്ക്കരികിലോ. കാലം പകുത്തെടുത്തുവോ നിന്നെ മൂകമായി […]
സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർച്ചാർത്തിനെ – എൻ .വി .കൃഷ്ണവാര്യർ

സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർച്ചാർത്തിനെ സ്നേഹിച്ചിടുന്നു ഞാൻ മണമെഴും പൂക്കളെ സ്നേഹിച്ചിടുന്നു ദയാലുവാം ഭൂമിയെ സ്നേഹിച്ചിടുന്നു ഞാൻ താരാഗണങ്ങളെ സ്നേഹിച്ചിടുന്നു ഞാൻ സൂര്യനെ , ചന്ദ്രനെ സ്‌നേഹിച്ചിടുന്നു ഞാൻ പകലിനെ , രാവിനെ സ്നേഹിച്ചിടുന്നു ഞാൻ മനുഷ്യവർഗ്ഗത്തെ ഞാൻ സ്‌നേഹിച്ചിടുന്നു മനുഷ്യ ധർമ്മത്തെ ഞാൻ സ്‌നേഹിച്ചിടുന്നു ഞാനുള്ളുണർന്നെപ്പോഴും സ്നേഹത്തെയുണ്മയെ നന്മയെ ചെമ്മയെ credits – A.S.Indira
9/11 ഭീകരാക്രമണ രഹസ്യരേഖകൾ പുറത്തുവിടും; കേസിൽ നിർണായകം

വാഷിങ്ടൻ ∙ 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലത് പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. അവർ സൗദി സർക്കാരിനെതിരെ നൽകിയിട്ടുള്ള കേസിൽ നിർണായകമാവും ഈ രേഖകൾ. ആക്രമണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് സാധ്യമായവ 6 മാസത്തിനുള്ളിൽ ലഭ്യമാക്കാനാണ് നിർദേശം. ആക്രമണത്തിന്റെ 20–ാം വാർഷികത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുക്കും. രഹസ്യരേഖകൾ പുറത്തുവിടുന്നതു സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ […]
കോവിഡിന് ‘വിഷചികിത്സ’; പഠനവുമായി ബ്രസീൽ ശാസ്ത്രജ്ഞർ

സാവോ പോളോ∙ അണലി വിഷത്തിലെ തന്മാത്ര കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കാമെന്നു ബ്രസീലിലെ ശാസ്ത്രജ്ഞരുടെ പഠനം. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലാണ് ജറാറകുസു പിറ്റ് വൈപർ എന്നയിനം അണലിയുടെ വിഷത്തിലടങ്ങിയിരിക്കുന്ന പെപ്റ്റൈഡ് തന്മാത്രയുടെ സവിശേഷഗുണം കണ്ടെത്തിയത്. കൊറോണ വൈറസിന്റെ എണ്ണം പെരുകുന്നതു തടയുന്നതിൽ 75% വിജയം കൈവരിക്കാനായെന്നു ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരിൽ പരീക്ഷണം നടത്തിയിട്ടില്ല. മോളിക്യൂൾസ് എന്ന ശാസ്ത്രജേണലിലാണു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. English Summary: Snake venom for covid treatment
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്, ടി.പി.ആറിൽ നേരിയ കുറവ്; 74 മരണം; 28,900 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, […]
നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍.

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരിച്ച കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോള്‍ത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപ രോഗം മറ്റുള്ളവര്‍ക്ക് വരാത്ത രീതിയില്‍ ശക്തമായ നടപടികള്‍ […]
വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു.

റിയാദ്:കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക് 3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരില്‍ 770 പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. കൂടുതല്‍ വിസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെങ്ങും നിന്നുള്ള മുസ്ലിംകള്‍ക്കു മുന്നില്‍ സൗദി അറേബ്യയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിന് മത്സരാധിഷ്ഠിതവും സ്ഥിരവുമായ നിരക്കുകള്‍ നല്‍കാന്‍ ഹോട്ടലുകളെ ഹജ്, ഉംറ മന്ത്രാലയം പ്രേരിപ്പിക്കുകയാണ്. ഹോട്ടല്‍ […]