പൊതുമാപ്പ്, അനുനയവുമായി താലിബാൻ; ഭരണത്തിൽ ഒപ്പം ചേരാൻ വനിതകളോട് ആഹ്വാനം

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റെടുക്കാനുള്ള നീക്കങ്ങൾ താലിബാൻ ഊർജിതമാക്കി. രാജ്യത്തുടനീളം പൊതുമാപ്പ് പ്രഖ്യാപിച്ചു. ഭരണത്തിൽ പങ്കാളിയാകാൻ വനിതകളോ‌ട് ആഹ്വാനം ചെയ്തതു ശ്രദ്ധേയം. കാബൂളിൽ പരിഭ്രാന്ത സാഹചര്യം ഒഴിവായി, വിമാനത്താവളം വീണ്ടും തുറന്നു. പന്ത്രണ്ടിലേറെ വിമാനങ്ങളിലായി ആയിരങ്ങൾ രാജ്യം വിട്ടു. യുഎസ് സേനയുടെ 134 പേർക്കു യാത്ര ചെയ്യാവുന്ന ചരക്കുവിമാനത്തിൽ 640 അഫ്ഗാൻകാരാണ് നിലത്തിരുന്ന് നാടു വിട്ടത്. മുൻ പ്രസിഡന്റ് ഹമീദ് കർസായി, കൂടിയാലോചനാസമിതി അധ്യക്ഷനായിരുന്ന അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരുമായി കഴിഞ്ഞ താലിബാൻ ഭരണകാലത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആമിർ […]

പോപ്പുലര്‍ ഫിനാന്‍സിന് ഓസ്‌ട്രേലിയയില്‍ കമ്പനി; കണ്ടെത്തിയത് 1600 കോടി രൂപയുടെ തട്ടിപ്പ്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിന് ഓസ്‌ട്രേലിയയില്‍ കമ്പനി. വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്തതായി പ്രതികള്‍ ഇ.ഡി.യോട് വെളിപ്പെടുത്തി. 1600 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ടെത്തിയത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ റോയ് ഡാനിയേല്‍, മകള്‍ റീനു എന്നിവരെ ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്. കേസിലെ പ്രതികള്‍ ഇവരുടെ നിക്ഷേപ തട്ടിപ്പ് ഓസ്‌ട്രേലിയയിലേക്ക് […]

വീണ്ടും കോവിഡ് കുതിപ്പ്, സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്; ടിപിആർ ഉയർന്നു തന്നെ, 15.5 ശതമാനം ; ആശങ്കയിൽ കേരളം

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

കോവിഡാനന്തര ചികിത്സ ഇനി സൗജന്യമല്ല; പണം ഈടാക്കാൻ സർക്കാർ,

കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നല്കി. ബ്ളാക്ക് ഫംഗസ് ചികിൽസയ്ക്കും നിരക്ക് ബാധകമാക്കി. സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും, ബിപിഎൽ കാർഡുകാർക്കും മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തി. കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ […]

ഡീസലിന് 22 പൈസ കുറച്ച് എണ്ണക്കമ്പനികള്‍; പ്രൊട്രോൾ വിലയിൽ മാറ്റമില്ല

ഡീസല്‍ വില ലീറ്ററിന് 22 പൈസ കുറച്ച് എണ്ണക്കമ്പനികള്‍. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയില്‍ ഡീസലിന് 94 രൂപ 49 പൈസയായി.‌ പെട്രോളിന് 101 രൂപ 94 പൈസയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയും, പെട്രോളിന് 103 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ജൂലൈ 17നാണ് അവസാനമായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയത്. അന്ന് പെട്രോളിന് 30 പൈസ വര്‍ധിപ്പിച്ചിരുന്നു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് […]

കോവിഡ് രോഗം കൂടുന്നു; ഈ ആഴ്ച നിർണായകം: വാക്സിനേഷൻ വേഗത്തിലാക്കാൻ നടപടി

സംസ്ഥാനത്തെ കോവിഡ് വ്യാപന ഗതി നിർണയിക്കുന്നതിൽ ഈ ആഴ്ച നിർണായകമെന്ന് അവലോകന യോഗത്തിൽ വിലയിരുത്തൽ. ഈ ആഴ്ച ലോക് ഡൗൺ ഏർപ്പെടുത്തുന്ന പ്രദേശങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാനുള്ള നടപടികൾക്കും തുടക്കമായി. മൂന്നാം തരംഗം മുന്നിൽ കണ്ട് 48 ആശുപത്രികളിൽ പീഡിയാട്രിക് ഐ.സി.യു തുടങ്ങാനും തീരുമാനം. ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റി 1PR അടിസ്ഥാനത്തിലാക്കിയിട്ടും രോഗവ്യാപനം അൽപം പോലും കുറഞ്ഞിട്ടില്ല. അതിനൊപ്പമാണ് ആൾക്കൂട്ട സാധ്യത ഏറ്റവും കൂടുതലുള്ള ഓണക്കാലം എത്തുന്നത്. അതിനാൽ ഈ ആഴ്ച അതീവ […]