മണിക്കൂറുകളുടെ വ്യത്യാസത്തിൽ മിസൈലുകൾ പരീക്ഷിച്ച് ഉത്തര–ദക്ഷിണ കൊറിയകൾ

സോൾ ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉത്തര–ദക്ഷിണ കൊറിയകൾ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ഇന്നലെ പുലർച്ചെ ഉത്തര കൊറിയ 2 ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ച് മണിക്കൂറുകൾക്കകമാണ്, അന്തർവാഹിനിയിൽ നിന്നു തൊടുക്കുന്ന ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചത്. ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾക്ക് ദക്ഷിണ കൊറിയ അതേരീതിയിൽ പ്രതികരിക്കുന്നത് അപൂർവമാണ്. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള 2 ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സൈനിക, ആയുധ ശക്തിയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ദക്ഷിണ കൊറിയ ഇപ്പോൾ നടത്തിയ […]
ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് മസ്ക്; സ്പെയ്സ് എക്സ് പേടകം വിക്ഷേപിച്ചു

ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം. ബഹിരാകാശ ടൂറിസത്തിന് തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന, ബഹിരാകാശവിദഗ്ധര്‍ ആരും കയറാത്ത സ്െപയ്സ് എക്സ് പേടകം നാസയുടെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയുടമായ ജാരദ് ഐസക്മാന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും കാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്പേയ്സ് ഡേറ്റ എന്‍ജിനീയറും ഉള്‍പ്പെടുന്നുണ്ട്. എലണ്‍ മസ്കിന്റെ ബഹിരാകാശാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ യാത്ര. നാലുപേര്‍ക്കുമായി നല്‍കിയ യാത്രക്കൂലി 200 മില്യന്‍ ഡോളറാണെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുദിവസം […]
കാസര്‍കോട് നിപ സംശയം; 5 വയസ്സുകാരിയുടെ സ്രവം പരിശോധനയ്ക്കയച്ചു

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരിയുടെ സ്രവം പരിശോധനയ്ക്കയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്നാണ് നടപടി. പരിശോധനാഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും. ചെങ്കള പഞ്ചായത്തില്‍ കോവിഡ് വാക്സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു.
വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പോലീസിന് നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ കാര്‍ക്കശ്യത്തോടെ നേരിടാനും നിയമനടപടി സ്വീകരിക്കാനുമാണ് നിര്‍ദേശം. വിഭാഗീയതയുണ്ടാക്കുനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും […]
22,182 കൂടി പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 18.25 %; ആകെ മരണം 23,000 കടന്നു

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 18.25 %. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 […]
ഇന്ധന നികുതി ജിഎസ്ടി പരിധിയിൽ; എതിർപ്പ് ഒന്നിപ്പിക്കാൻ കേരളം: ചർച്ച

പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് നീങ്ങാൻ കേരളം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചർച്ച തുടങ്ങി. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിൻ്റെ വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കേരളത്തിൽ ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത സ്ഥിതി വരുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇന്ധന വില കുറയാൻ കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിൻ്റെ നിലപാട്. എങ്കിൽ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 65 […]
എത്ര നാൾ കൂടി കബളിപ്പിക്കും..- കാരൂർ സോമൻ, ലണ്ടൻ

മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ പറഞ്ഞത് ‘കുറേപ്പേരെ എല്ലാക്കാലവും കബളിപ്പിക്കാം. എല്ലാവരെയും കുറേക്കാലത്തേക്കും കബിളിപ്പിക്കാം. എന്നാൽ എല്ലാവരേയും എല്ലാക്കാലവും കബളിപ്പിക്കാൻ സാധിക്കില്ല’. ഇത് വെറുമൊരു അലങ്കാരപ്രയോഗമല്ല. കേരളത്തിൽ നടക്കുന്ന ജനാധിപത്യ നിയമ വിരുദ്ധപ്രവണതകളെ വിലയിരുത്തേണ്ട കാലമാണ്. ഇന്ന് മനസ്സിനിണങ്ങുന്ന ക്ഷണിക സുഖമായി ജനസേവനത്തേക്കാൾരാഷ്ട്രീയ സേവനം നടക്കുന്നു. വ്യവസായി രവിപിള്ളയുടെ മകന്റെ മധുവിധു മാധുര്യം ഒരല്പം കയ്പ്പ് നിറഞ്ഞതായി മാറി. കൊറോണ പടർത്താൻ വന്നവർക്കെതിരെ പൊലീസ് കേസ്സെടുത്തില്ല. ഗുരുവായൂർ ക്ഷേത്ര പരിസര നടപ്പാതകൾ അലങ്കരിച്ചതിന് കോടതി സ്വമേധയ […]
അവൾ – ദീപു RS

ചുംബനാരാമത്തിന്നിറയത്തു പായിട്ട ചന്ദ്ര നിലാവിലാവാകും ചെമ്പകം പൂത്തനാൾ ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ ചെന്തീ വിടർത്തി, ചിരിച്ചു നിന്നീടിനാൾ
ഇന്ന് ആഗോള ജനാധിപത്യ സംരക്ഷണ ദിനം സെപ്റ്റംബർ 15.

2008മുതൽ എല്ലാ സെപ്റ്റംബർ 15 ഉം അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആഘോഷിക്കുന്നു . മറ്റേതു ജനാധിപത്യ രാഷ്ട്രത്തെപ്പോലെ ഇന്ത്യൻ ജനാധിപത്യത്തിനും അതിന്റേതായ ഹാർഡ്വെയർ ,സോഫ്റ്റ് വെയറുമുണ്ട് . ജനാധിപത്യത്തിന്റെ ഹാർഡ് വെയർ … ഫെഡറലിസം പാർലമെന്റ് നീതിപീഠങ്ങൾ ക്യാബിനറ്റ് അന്വേഷണ ഏജൻസികൾ RBI CAG തെരഞ്ഞെടുപ്പ് കമ്മീഷൻ ..തുടങ്ങിയവ ജനാധിപത്യത്തിന്റെ ഹാർഡ് വെയർ . ഇതിനെ പ്രവർത്തനക്ഷമമാക്കുന്നത് സോഫ്റ്റ്‌വെയർ ആണ് .ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസവും ,പരസ്പരാശ്രയത്വവും ,പ്രത്യാശയും . ഇവ രണ്ടും ഹാർഡ് വെയറും ..സോഫ്റ്റ് വെയറും […]
വിസിറ്റിംഗ് വിസക്കാർ കാലാവധി തിരുന്നതിന് മുമ്പ് രാജ്യം വിടണം: ചട്ടം കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: സന്ദർശകവിസയിൽ രാജ്യത്ത് എത്തിയവർക്ക് പുതിയ നിർദേശവുമായി സൗദി അറേബ്യ. വിസയുടെ കാലാവധി അവസാനിക്കുന്നതിന് സൗദിയിൽ നിന്ന് തിരിച്ചുപോകണമെന്നാണ് സൗദി ജവാസാത്ത് അറിയിച്ചു. ഈ നിർദേശം പാലിക്കാത്തവർ മറ്റ് നിയമനടപടികൾ നേരിടേണ്ടതായി വരുമെന്ന് ട്വിറ്ററിലുള്ള ഒരു ചോദ്യത്തിന് ഉത്തരമായി ജവാസാത്താണ് പ്രതികരിച്ചത്. കൊവിഡ് വ്യാപനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചതോടെ വിദേശികൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ എടുത്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഫാമിലി സന്ദർശക […]