ഡബ്ല്യു.ഐ.പി.ആർ. എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ

തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ പറഞ്ഞു. മുൻപ് ഡബ്ല്യു.ഐ.പി.ആർ. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാർഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങൾ വ്യാഴാഴ്ച നിലവിൽവരും. ഡബ്ല്യു.ഐ.പി.ആർ. നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോൾ രണ്ടുഡോസ് വാക്‌സിനോ 72 […]

രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രാജ്യത്ത്‌ ആയിരം പേര്‍ക്ക് ഒരു ഡോക്ടർ

കോട്ടയം: ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയിലേക്ക് ഇന്ത്യക്ക് 2024-ല്‍ എത്താനാകുമെന്ന് നീതി ആയോഗ്. ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്ന ജനസംഖ്യ, ഡോക്ടര്‍ അനുപാതമാണിത്. നിലവില്‍ രാജ്യത്ത് അനുപാതം 1000-ന് 0.77 ആണ്. ആശുപത്രി കിടക്കകളുടെ എണ്ണം 11 ലക്ഷത്തില്‍നിന്ന് 22 ലക്ഷമായി ഉയര്‍ത്തുമെന്നും നീതി ആയോഗിലെ ആരോഗ്യവിഭാഗം അംഗമായ ഡോ. വിനോദ് പോള്‍ പറയുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ ശരാശരി ആയുസ്സ് 28 വര്‍ഷമായിരുന്നു. ഇപ്പോള്‍ 70 ആയി. ആരോഗ്യരംഗത്തെ മികവുകൊണ്ടാണിത്. എങ്കിലും, ഡോക്ടര്‍മാരുടെ […]

സിനിമയില്‍ 50 വര്‍ഷം: മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിൽ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് […]

മെസി പി.എസ്.ജിയില്‍; പ്രതിവര്‍ഷം 35 മില്യണ്‍ യൂറോ പ്രതിഫലം

ബാർസിനോല വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പി.എസി.ജിയിൽ. ഖത്തർ സ്പോർട്സ് ഇൻവസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പ്രതിവര്‍ഷം 35 മില്യണ്‍ യൂറോയാണ് പ്രതിഫലം. അതേസമയം, മെസ്സിക്കു പ്രതിഫലമായി നൽകേണ്ടി വരുന്ന വൻതുക കണ്ടെത്താൻ ടീമിലെ പത്തോളം താരങ്ങളെ വിൽക്കാൻ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മെസ്സി വരുമ്പോഴുള്ള ടെലിവിഷൻ, വാണിജ്യ കരാറുകളും ജഴ്സി വിൽപനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്പത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാൻ മറ്റു വരുമാനങ്ങൾ കൂടി പിഎസ്ജി കണ്ടെത്തേണ്ടി വരും. ഇതിനാണ് […]

കവിതയ്ക്ക് നിർവചനം തേടി – സൂസൻ പാലാത്ര

നൈസർഗ്ഗികമായ വികാരങ്ങളുടെ ശക്തമായ കരകവിഞ്ഞൊഴുകലാണ് കവിത എന്ന് വേർഡ്സ് വർത്ത് പറഞ്ഞിരിക്കുന്നു. ഋഷിയല്ലാത്തവൻ കവിയല്ല എന്നും ഋഷിയല്ലാത്തവനെഴുതുന്ന കവിത കൈയിൽനിന്ന് താഴെ വീണുsയാം എന്നും പണ്ഡിതമതം. ഈ ലോകത്തെയും അതിലെ അനന്തകോടി ചരാചരാങ്ങളെയും അവയുടെ ജീവിതാനുഭവങ്ങളെയും വൈചിത്ര്യഭാസുരമായ അന്തർദൃഷ്ടികൊണ്ട് കാണാൻ കഴിയുന്നതെല്ലാം സ്വകീയമാക്കി കവിതയിലേക്ക് ആവാഹിച്ചെടുക്കാം. സ്വപ്നാവസ്ഥയിൽ ഉള്ളിന്റെയുള്ളിൽനിന്ന് ഒഴുകിയെത്തുന്നതാണ് കവിത. ഒരു സവിശേഷമാനസികതലത്തിൽ തേനൂറന്നതുപോലെ ഊറിവരുന്ന കവിതയെ മുത്തുകളാക്കി പെറുക്കി, കോർത്തെടുക്കാം. കവിതയ്ക്ക് നിർവചനം തേടിപ്പോയാൽ എങ്ങുമെത്തില്ല കാരണം കവിത നിർവചനാതീതമാണ്. പൂർണ്ണമായും ബോധപൂർവ്വമായ ഒരു […]

ജനങ്ങളെ കൊള്ളയടിക്കരുത് – കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലെ നിയമസഭ സ്പീക്കർ അവിടുത്തെ എം.എൽ.എ യോട് പറഞ്ഞത് “താങ്കൾ എന്താണ് മാസ്‌ക് ധരിക്കാത്തത്? അതിലൂടെ സ്‌പീക്കർ അറിയിച്ചത് ചില പൊങ്ങച്ചക്കാരും ധിക്കാരികളുമായ ജനപ്രതിനിധികൾ മാതൃക കാട്ടണമെന്നാണ്. കേരളത്തിലെ ജനപ്രതിനിധികളിൽ കണ്ടുവരുന്നത് ഒന്നുകിൽ അവർ കോമാളികളാകും അല്ലെങ്കിൽ അധികാരത്തെ ഒരു പ്രഹസനമായി കാണും. സ്റ്റാലിന്റെ മന്ത്രിസഭയിൽ അല്ലെങ്കിൽ സർ ഭരണത്തിൽ പകിട്ടേറിയ വസ്ത്രധാരികളായ മന്ത്രിമാരെ കണ്ടിട്ടുണ്ട്. അവരുടെ ഭാവവും മട്ടും കോട്ടും കണ്ടുക്കഴിഞ്ഞാൽ അവരെ തീറ്റിപോറ്റുന്ന ജനങ്ങൾ വെറും വിഡ്ഢികളെന്നാണ്. ലെനിന്റെ ഭരണകാലം അല്പത്തമാർന്ന അല്പജ്ഞാനികളെ അപമാനിക്കാൻ […]

ചൂട് കുറയ്ക്കാൻ ‘ചൂടു വേണം’; 20 വർഷത്തിനകം 1.5 ഡിഗ്രി സെൽഷ്യസ് പരിധി മറികടക്കും

ജനീവ ∙ ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ തോതിൽ കാട്ടുതീയും പ്രളയ ദുരന്തങ്ങളും വർധിക്കുന്നതിനിടെ, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു. ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷ്യസിനു താഴെയാക്കി നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണു മുന്നറിയിപ്പ്. 2100 ആകുമ്പോഴേക്കും താപന വർ‌ധന 2 ഡിഗ്രിക്കു മീതെയാകും. ആഗോളതാപനം കൂട്ടുന്ന കാർബൺ ബഹിർഗമനം കർശനമായി കുറച്ചില്ലെങ്കിലുള്ള ആപത്താണിത്. മറ്റു സമുദ്രങ്ങളെ […]

വാക്സീനെടുക്കാത്തവർക്കും ദുബായിലേക്ക് എത്താം

ദുബായ് ∙ കോവിഡ് വാക്സീൻ എടുക്കാത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് യാത്ര അനുവദിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ജിഡിആർഎഫ്എയുടെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രാനുമതി ലഭിച്ച ദുബായ് താമസവീസക്കാർക്ക് എത്താം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈദുബായ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം ഇതു സംബന്ധിച്ച അറിയിപ്പ് നൽകുന്നുണ്ടെങ്കിലും ദുബായ് ദുരന്തനിവാരണ സമിതിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. 48 മണിക്കൂറിനുള്ളിലെ കോവിഡ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് യാത്രയ്ക്ക് 4 മണിക്കൂറിനുള്ളിൽ […]

സംസ്ഥാനത്ത് 21,119 പേര്‍ക്കുകൂടി കോവിഡ്, ടിപിആർ കുത്തനെ ഉയര്‍ന്നു; കുതിച്ച് കോവിഡ് വ്യാപനം; വന്‍ ആശങ്ക

സംസ്ഥാനത്ത് 21,119 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുത്തനെ ഉയര്‍ന്നു. ഇന്ന് ടി.പി.ആര്‍ 15.91 %. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,004 ആയി. കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ […]

നിയമഭേദഗതി: വൈദ്യുതിനിരക്ക് കുത്തനെ ഉയർന്നേക്കും

കൊച്ചി: കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി നിയമഭേദഗതി നടപ്പായാൽ വൈദ്യുതിനിരക്ക് കുത്തനെ ഉയരാൻ സാധ്യത. സംസ്ഥാനങ്ങൾ ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക് നൽകുന്ന ക്രോസ് സബ്‌സിഡി നിർത്തലാക്കുന്നതോടെ വാണിജ്യ ആവശ്യത്തിനും ഗാർഹിക ആവശ്യത്തിനും ഒരേനിരക്ക് നൽകേണ്ട സ്ഥിതി വരും. രാജ്യത്തെ വൈദ്യുതിമേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണമാണ് ബില്ലിൽ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഉത്പാദനമേഖലയ്ക്ക് സമാനമായി വൈദ്യുതിവിതരണത്തിലേക്കു കൂടി സ്വകാര്യകമ്പനികളെ കൊണ്ടുവരുന്നതിനാണ് ‘വൈദ്യുതി നിയമം 2003’-ൽ ഭേദഗതി വരുത്തുന്നത്. 2014-ലും 2018-ലും കൊണ്ടുവന്ന […]