കരാർ പുതുക്കിയില്ല; ലയണല്‍ മെസി ബാര്‍സിലോന വിട്ടു

ലയണല്‍ മെസി ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് ബാര്‍സിലോന. ബാര്‍സിലോനയുമായുള്ള കരാര്‍ മെസി പുതുക്കിയില്ല. ഇന്ന് പുതിയ കരാറിലെത്തുമെന്നായിരുന്നു ധാരണ

ഏറുപടക്കങ്ങൾ – ചാക്കോ ഡി അന്തിക്കാട്

എറിയുന്നവ,നാനന്ദം. കൊള്ളുന്നവനോ…നൊമ്പരം! നീറും മനസ്സുള്ളവർ, പലപ്പോഴു, മേറുപടക്കങ്ങളാകും. ചിലപ്പോൾ, ഏറുപടക്കങ്ങൾ ചേറ്റിലും, പൊരുതി,പ്പൊട്ടിത്തെറിക്കും, ചാവേറുകളാവും! വർഗ്ഗീയ-വംശീയ ശത്രുവിന്റെ കൈയ്യിൽ, അവഗണന, വെറുപ്പ്, പരദൂഷണം, കുതന്ത്രങ്ങൾ, കുതിക്കാൽവെട്ട്, കൂട്ടക്കുരുതി, യുദ്ധവെറി, നാടുകടത്തൽ, അങ്ങിനെ വീര്യംകൂടിയ, അമൂർത്തവും, സമൂർത്തവുമായ, കോർപ്പറേറ്റ് ഏറുപടക്കങ്ങളുണ്ട്! ചരിത്രത്തിൽ, ഇടയ്ക്കിടെ,യപകടം വിതയ്ക്കുന്ന, എന്നാ,ലപ്രതീക്ഷിതമായി, വിപ്ലവസ്വപ്നങ്ങളിൽ, നിരന്തരം പൊട്ടിത്തെറിയുണ്ടാക്കാനുള്ള, വീര്യമില്ലാത്ത, പലയിനം…പ്രാദേശിക ഏറുപടക്കങ്ങളുമുണ്ട്! ഏതുതരം ഏറുപടക്കങ്ങൾ, ആരേറ്റെടുക്കുന്നു… എന്നതാണ് പ്രശ്നം?! ആർക്കു,മാരേയു, മവഗണിക്കാം… പക്ഷേ, എന്തിനവഗണിക്കുന്നു? എന്ന,ചോദ്യത്തിന്, തിരികൊളുത്തുംമുൻപേ, കരുതലായ് കാര്യം പറയണം… കൂടുതലായ് പറയുകയുമരുത്! ഇല്ലെങ്കിൽ, […]

കാത്തിരിപ്പിനൊടുവിൽ ആഗസ്ത് 8 മുതൽ ഇന്ത്യ റെഡിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറുന്നു; രണ്ടുഡോസ് വാക്‌സിൻ എടുത്തിട്ടുള്ളവർക്ക് ക്വാറന്റൈൻ ഇല്ലാതെ യുകെയിലെത്താം; യുകെ മലയാളികൾക്ക് നാട്ടിൽ പോയിവരാം

ആയിരക്കണക്കിന് ഇന്ത്യക്കാരും യുകെ മലയാളികളും കാത്തിരുന്ന നിയമമാറ്റം ഒടുവിൽ യാഥാർഥ്യമാകുന്നു. ബ്രിട്ടന്റെ ട്രാഫിക് ലൈറ്റ് യാത്രാ സിസ്റ്റത്തിലെ റെഡ് ലിസ്റ്റിൽ നിന്നും ഇന്ത്യ ആംബെർ ലിസ്റ്റിലേക്ക് മാറുന്നു. ഇന്നലെ രാത്രി പ്രഖ്യാപിച്ച ലിസ്റ്റുകളിലെ മാറ്റത്തിലാണ് ഇന്ത്യയുടെ പേരുമുള്ളത്. കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളെ യാത്രാ നിരോധനമുള്ള റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യയും ഈ റെഡ് ലിസ്റ്റിലാണ്. എന്നാൽ ആഗസ്റ്റ് 8 മുതൽ ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറും. ഞായറാഴ്ച ബ്രിട്ടീഷ് […]

കോവിഡ് ബാധിതർ 20 കോടി കവിഞ്ഞു

ന്യൂയോർക്ക് ∙ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടി കവിഞ്ഞു. ഇതിൽ 18 കോടിയിലേറെ പേരും രോഗമുക്തരായി. മരണം 42.7 ലക്ഷം. കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും യുഎസ് ആണ് മുന്നിൽ. അവിടെ 3.6 കോടി പേർ രോഗബാധിതരായപ്പോൾ മരിച്ചത് 6.3 ലക്ഷം പേർ. വൈറസ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത് ഇന്ത്യയാണെങ്കിലും മരണസംഖ്യയിൽ ബ്രസീൽ ആണു മുന്നിൽ.

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.. ഇന്ന് 13.49, ആശങ്കയിൽ കേരളം

മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

കടയിൽ പോകാൻ വാക്സീന്‍ രേഖ; ഉറച്ച് മന്ത്രി: വ്യാപക പ്രതിഷേധം

കടകളിൽ പോകാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ വേണമെന്ന ഉത്തരവിലുറച്ച് സർക്കാർ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു. എന്നാൽ നിരന്തര ആവശ്യത്തെ തുടർന്ന് ഒരു കൈ കൊണ്ട് കടതുറന്ന സർക്കാർ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച് കടകൾ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാർ ഉത്തവ് […]

ചക് ദേ ഇന്ത്യ; ഇത് ചരിത്ര വിജയം: രാജ്യത്തിന് വെങ്കലത്തിളക്കം

നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്നു നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്. ഹാർദിക് സിങ് (27), ഹർമൻപ്രീത് സിങ് (29), രൂപീന്ദർപാൽ സിങ് (31) […]

രോഗം കൂടാതെ ഉത്സവ സീസണ്‍ കടക്കുക വെല്ലുവിളി: ജാഗ്രത വേണമെന്ന് വിദഗ്ധർ

ടിപിആര്‍ അടിസ്ഥാനമായുള്ള 89 ദിവസത്തെ നിയന്ത്രണങ്ങള്‍ മാറുന്നതോടെ ജനജീവിതം ഭാഗികമായി സാധാരണനിലയിലേക്ക്. ഡബ്ല്യൂപിആർ എന്ന പുതിയ നിയന്ത്രണരീതിയാണ് പരീക്ഷിക്കപ്പെടുന്നത്. അതേസമയം രോഗവ്യാപനം കൂടാതെ ഉത്സവ സീസണ്‍ കടക്കുക വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ച മേയ് എട്ടാം തീയതി 41,971 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്, ടിപിആര്‍ 28. 25 ഉും. ടിപിആര്‍ അടിസ്ഥാനത്തില്‍ തദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചുള്ള നിയന്ത്രണ രീതിയും നിലവില്‍വന്നു. എന്നാല്‍ പിന്നീടുള്ള ആഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കണക്കാക്കി തദേശസ്ഥാപനങ്ങളെ പൂര്‍ണമായോ […]

The light that eats the colors – Sunitha Ganesh

Small, Very small That’s how it came to be .. The light of Satan! Oh my Shadow, shadow, darkness Cover me! Darkness, Hide me in Your thick wrap, Lock me With incarnated lock, Flickering and rumbling, Screaming .. The light is approaching.. Told know! Gap in the lock! Many times Blown in the furnace! And […]