സ്പുട്നിക്ക് വാക്സിൻ നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ

സ്പുട്നിക് വാക്സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട്. സ്പുഡ്നിക്ക് വാക്സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ. സ്പുട്നിക് വാക്സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയിൽ കേരളവുമുണ്ട്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ റഷ്യൻ അധികൃതർ കേരളത്തിലെ കെഎസ്ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചർച്ച നടത്തി. പ്രദേശത്തെ സ്വഭാവസവിശേഷത, […]
പ്രശസ്ത സിനിമാ-സീരിയൽ നടൻ കെടിഎസ് പടന്നയില് അന്തരിച്ചു

തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990-കൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിൽ പെട്ടിക്കട നടത്തിയിരുന്നു. 140-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ ആണ് ആദ്യ ചിത്രം. വൃദ്ധൻമാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ […]
ഫോണ് നഷ്ടപ്പെടുകയാണെങ്കില് പേടിഎം, ഗൂഗിള് പേ, ഫോണ് പേ എന്നിവ ഉപയോഗിക്കുന്നവര് ചെയ്യേണ്ടത്

ഫോണ് നഷ്ടപ്പെടുകയാണെങ്കില് പേയ്മെന്റ് ആപ്ലിക്കേഷനുകള് ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം? ഇന്ത്യയിലെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്ഫേസ് (യുപിഐ) ഉപയോഗിച്ച്, പേടിഎം, ഗൂഗിള് പേ, ഫോണ് പേ തുടങ്ങിയ സേവനങ്ങള് വലിയ അത്യാവശ്യമായി മാറിയിട്ടുണ്ട്. ഒട്ടുമിക്ക ഉപയോക്താക്കള്ക്കും യുപിഐയുമായി ലിങ്കുചെയ്തിരിക്കുന്ന ഫോണുകളില് കുറഞ്ഞത് ഒരു പേയ്മെന്റ് ആപ്ലിക്കേഷനെങ്കിലും ഉണ്ട്. പേയ്മെന്റുകള് നടത്താനോ മറ്റൊരാള്ക്ക് പണം കൈമാറാനോ യുപിഐ സുരക്ഷിതവും ലളിതവുമായ മാര്ഗ്ഗമാണ്. മറ്റൊരാള്ക്ക് നിങ്ങളുടെ ഫോണിലേക്ക് ആക്സസ് ഉണ്ടെങ്കില് അവര്ക്ക് പണം കൈമാറാന് ഇത് ഉപയോഗിക്കാം. എന്നാല്, എല്ലാ […]
സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മിഷൻ മുടങ്ങിയിട്ട് 10 മാസം; റേഷൻ വ്യാപരികൾ സമരത്തിന്

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന് റേഷന് വ്യാപാരികള്ക്ക് പ്രഖ്യാപിച്ച കമ്മീഷന് പത്തു മാസമായി മുടങ്ങിക്കിടക്കുന്നു. ഈ മാസം 26 മുതല് സമരത്തിനൊരുങ്ങുകയാണ് വ്യാപാരികള്. കഴിഞ്ഞ വര്ഷം ഏപ്രില് മുതലാണ് സംസ്ഥാനത്ത് റേഷന് കടകള് മുഖേന സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. കിറ്റുകള് സൂക്ഷിക്കാന് പല വ്യാപാരികളും അധിക മുറികള് കണ്ടെത്തേണ്ടി വന്നിരുന്നു. വിതരണത്തിന് സഹായികളെയും ഏര്പ്പാട് ചെയ്തവരുണ്ട്. വിതരണം ചെയ്യുന്ന ഒരു കിറ്റിന് ഏഴു രൂപയാണ് വ്യാപാരികള്ക്ക് കമ്മീഷന് പറഞ്ഞിരുന്നതെങ്കിലും പിന്നീടത് അഞ്ചു രൂപയാക്കി കുറച്ചു. അതാകട്ടെ […]
ഒളിമ്പ്യൻ മയൂഖ ജോണിക്ക് ഒരു ബിഗ് സല്യൂട്ട് – കാരൂർ സോമൻ,ലണ്ടൻ.

ചരിത്രത്തിന് മായിക്കാനും മറക്കാനും കഴിയാത്ത ധാരാളം അനുഭവപാഠങ്ങളുണ്ട്. പോർച്ചുഗീസുകാരും ഡച്ചുകാരും അവസാനം ഇംഗ്ലീഷ്കാരും കേരളത്തിൽ വന്നതുപോലെ അവസാനമെത്തിയത് സ്ത്രീ സുരക്ഷക്ക് പിങ്ക് പ്രൊട്ടക്ഷനാണ്. കേൾക്കാൻ എന്തൊരു സുഖമുള്ള വാക്കുകൾ. കേരളത്തിൽ സ്ത്രീകളോട് കാട്ടുന്ന അനീതി, സ്ത്രീപീഡനങ്ങൾ തുടരുകയാണ്. സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ, സൈബർ അതിക്രമങ്ങൾ തടയാൻ പിങ്ക് സുരക്ഷ ജീവനക്കാരെ കൊണ്ടുവന്നിട്ടും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കുന്നില്ല. പൊലീസിന്റ പത്തിന പദ്ധതിയിൽ പറയുന്ന ഒരു കാര്യം ഗാർഹിക പീഡനങ്ങൾ മുൻകൂട്ടി കണ്ട് തടയുന്നതിനാണ് “പിങ്ക് ജനമൈത്രി ബീറ്റ്”. ഇതുപോലെ […]
ദേവാലയങ്ങള് പരിശുദ്ധ പരീക്ഷണ ശാലകളോ? – കുഞ്ഞുമോന്, ആലപ്പുഴ.
ദേവാലയങ്ങൾ പരിശുദ്ധ പരീക്ഷണ ശാലകളോ? കുഞ്ഞുമോൻ, ആലപ്പുഴ. ഇന്നുള്ള പല ക്രിസ്തീയ ദേവാലങ്ങളിലും ആത്മാവിൻറെ പ്രവർത്തികളെക്കാൾ സാത്താൻറെ പ്രവർത്തികളായ ജഡിക ചിന്ത, പൊങ്ങച്ചം, അഹംഭാവം, അസൂയ, പരദൂഷണം, പാരപണി തുടങ്ങിയ ദുർഗ്ഗുണപാഠശാലയായി പരീക്ഷണങ്ങൾ നടത്തുന്നു.ആത്മീയ രംഗത്ത് സൽഗുണമുള്ളവർ ചുരുങ്ങുന്നു. ഈ അടുത്ത കാലത്തു് ഒന്നുകൂടി കു.ഒരു ഇടവക അംഗത്തിൻറെ മകൾക്ക് വിവാഹാലോചന നടന്നപ്പോൾ ചെറുക്കൻറെ വീട്ടുകാർ ഇടവക പുരോഹിതനെ വിളിച്ചു് അന്വേഷിച്ചു. ഇടവക വികാരി ഫോണിലൂടെ ചെറുക്കൻറെ പിതാവിനോട് നല്ല സ്വഭാവമുള്ള യുവതിയെപ്പറ്റി പറഞ്ഞത് ‘ഞാൻ ഇവിടെ […]
പിങ്കുക്കുറുക്കൻ – മിനി സുരേഷ്

നീലിമലക്കാട്ടിൽ ഒരു അമ്മക്കുറുക്കനും, കുഞ്ഞികുറുക്കനും താമസിച്ചിരുന്നു. അമ്മക്കുറുക്കൻ വളരെ ലാളിച്ചാണ് കുഞ്ഞികുറുക്കൻ പിങ്കുവിനെ വളർത്തിയിരുന്നത്. പിങ്കുവിൻറെ കണ്ണു നിറയുന്നത് അമ്മക്ക് വലിയ സങ്കടമായിരുന്നു. അവൻറെ എല്ലാ ഇഷ്ടങ്ങളും അമ്മ സാധിച്ചു കൊടുത്തിരുന്നു. അങ്ങനെ പിങ്കുക്കുറുക്കൻ അനുസരണയില്ലാത്തവനും, സ്വാർത്ഥനുമായിത്തീർന്നു. അടുത്തുള്ള മരത്തിലെ മിന്നു തത്തയോടും , ലിപ്പു അണ്ണാൻ കുഞ്ഞിനോട് വഴക്കടിക്കുക , വീടൊക്കെ കുഴച്ചു മറിച്ചിടുക തുടങ്ങിയവ അവൻറെ സ്ഥിരം വിനോദങ്ങളായിരുന്നു. കാട്ടിലെ മൃഗങ്ങളുടെ പരാതി കാരണം അമ്മ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എന്നും പുറത്തു പോയി അമ്മ […]
ആഴത്തിലുള്ള ശ്വസനം: വിട്ടുമാറാത്ത വേദനയൽനിന്നുളള സൗഖ്യത്തിന്

ലോകജനസംഖ്യയിൽ അറുപതു ദശലക്ഷം (പത്തു ശതമാനം) ആളുകൾ വിട്ടുമാറാത്ത ഏതെങ്കിലും തരത്തിലുള്ള വേദന അനുഭവിക്കുന്നവരാണ്. ഇവരുടെ കൂട്ടത്തിൽ ഒരുപക്ഷേ നമ്മിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടാകാം. ഇപ്രകാരമുള്ള വേദനയുടെയോ, രോഗത്തിൻറെയോ അടിസ്ഥാന കാരണം മാനസ്സികസമ്മർദ്ദമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാനോ, അംഗീകരിക്കാനോ, ചികിത്സ തേടാനോ, രോഗികളിൽ ഭൂരിപക്ഷം പേർക്കും കഴിയാതെ പോകുന്നുവെന്നത് മറ്റൊരു വസ്തുത. ശാരീരിക അപകടം മനസിലാക്കി പോരാട്ടത്തിനോ, പലായനത്തിനോ തയ്യാറെടുക്കുന്നതിനുള്ള ശരീരത്തിന്റെ ഒരാന്തരീകതന്ത്രമാണ് സമ്മർദ്ദം (stress). ഈ സമ്മർദ്ദം സചേതങ്ങളായ എല്ലാ ജീവികളിലും കാണപ്പെടുന്നു. ഇത് അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ജീവന്റെ […]
വിശാലമായി’ ബഹിരാകാശം കണ്ട് ബെസോസും സംഘവും മടങ്ങി

ന്യൂയോർക്ക്: ബഹിരാകാശത്ത് ഇന്നേവരെ പറന്ന പേടകങ്ങളിൽ ഏറ്റവും വിശാലമായ ജനാലയായിരുന്നു ന്യൂ ഷെപ്പേഡിന്റേത്. അങ്ങനെ നോക്കുമ്പോൾ മുമ്പു പോയവരെക്കാൾ ഭൂമിയെയും ബഹിരാകാശത്തെയും കൂടുതൽ വിശാലമായി കണ്ടാസ്വദിച്ചാണ് ലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും സംഘവും മടങ്ങിയത്. ബഹിരാകാശം കണ്ട ശതകോടീശ്വരന്മാരുടെ എണ്ണം ഇതോടെ രണ്ടായി. ബെസോസിന്റെ സ്വന്തം ബഹിരാകാശക്കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് വിമാനത്തിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. ബഹിരാകാശത്തെത്തിയശേഷം സീറ്റിൽനിന്ന് ബെൽറ്റഴിച്ച് നാലുമിനിറ്റോളം അവർ വാഹനത്തിനുള്ളിലൂടെ ഒഴുകിനടന്നു. ബഹിരാകാശത്തിന്റെ ശൂന്യത […]
മണിക്കൂറിൽ 600 കി. മീ, കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി

ബെയ്ജിങ്: കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്ദാവോയിലാണ് പൂർത്തിയാക്കിയത്. തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളിൽ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയർപോർട്ടിൽനിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു മാഗ്ലേവ് പാത നിലവിലുണ്ട്. വിമാനത്തിൽ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 […]