വാഹനനികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടര്‍ന്ന് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ആഗസ്റ്റ് 31 വരെ നീട്ടിയതെന്ന് മന്ത്രി വ്യക്തമാക്കി.

ആശങ്കയേറ്റി കോവിഡ് ഉയരുന്നു ; ഇന്ന് 17,481 പേര്‍ക്ക് കോവിഡ്, ടിപിആറും ഉയരെ: 105 മരണം

ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.14,131 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,29,640; ആകെ രോഗമുക്തി നേടിയവര്‍ 30,59,441 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 […]

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട് ചെയ്തു.ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് കുട്ടി. ഇന്ത്യയിൽ മനുഷ്യരിൽ ആദ്യമായാണ്​ പക്ഷിപ്പനി സ്​ഥിരീകരിക്കുന്നത്​.ആദ്യ മരണവും ഇതു തന്നെയാണ്. എച്ച്‌​ ഫൈവ്​ എൻ വൺ, ഏവിയൻ ഇൻഫ്ലുവൻസ എന്നീ പേരുകളിലും പക്ഷിപ്പനി അറിയപ്പെടും. കുട്ടിക്ക്​ കൊവിഡ്​ പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്​തിരുന്നു.ജൂലൈ രണ്ടിനാണ്​ ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. പുണെ […]

ഇനി സ്‌കൂളുകള്‍ തുറക്കാം; ഐസിഎംആർ

മുതിര്‍ന്നവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസികള്‍ തുറക്കാമെന്ന് ഭാര്‍ഗവ നിര്‍ദേശിച്ചു ഡല്‍ഹി: ഇന്ത്യയില്‍ ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ. മുതിര്‍ന്നവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസികള്‍ തുറക്കാമെന്ന് ഭാര്‍ഗവ നിര്‍ദേശിച്ചു. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യം സ്‌കൂള്‍ തുറക്കാമെന്നാണ് മുന്‍പ് പറഞ്ഞിരുന്നതെങ്കിലും 1-5 ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് […]

പെരുന്നാൾ / ഹൈക്കു കഥ – ഗിന്നസ് സത്താർ

“ബ്ബ ബ്ബ ബ്ബ…” കുഞ്ഞാത്ത അരിമണി മുറ്റത്തേക്കിറിഞ്ഞ് നീട്ടിവിളിച്ചു. കോഴികൾ ഓടി പാഞ്ഞെത്തി. തല ഉയർത്തി കൊക്കരക്കോ കൂവി നിൽക്കുന്ന പൂവനെ പുറകിലൂടെ ചെന്ന് ഉമ്മച്ചി ഒറ്റപ്പിടുത്തം . കത്തി മൂർച്ച കൂട്ടി ഇത്തിരി വെള്ളം കൊടുത്ത് തക്ബീർ ചൊല്ലി ബാപ്പ അതിനെ അറുത്തു. ചൂടാറുന്നതിനു മുമ്പ് ഉമ്മച്ചി തൊലി പൊളിച്ചു. രാത്രി അളിയന്റെ കൂടെയിരുന്ന് കൈപ്പത്തിരി തിന്നുമ്പോൾ ഒരു കൊറു അളിയൻ എനിക്കും തന്നു. ഓർമ്മകളിൽ നിന്നും ഉണരാൻ മടി കാണിച്ച് ഞാൻ അങ്ങനെ തന്നെ […]

ക്ലബ്‌ഹൗസ് നുണകൾ – ചാക്കോ ഡി അന്തിക്കാട്

ക്ലബ്ഹൗസിൽ ചർച്ച മുറുകുന്നുണ്ട്: മഴയെനിക്കിഷ്ടമാണ്! നനഞ്ഞു കുതിർന്നു കളിക്കണം. ആകാശഷവറിൽ കുളിക്കണം! മുറ്റത്തെ ചളിയിൽ കാലുകൊണ്ട് മഴയുടെ നാനാർത്ഥങ്ങൾ കോറിവരച്ചിടണം! അമ്മയുടെ ശാസന, ഒരു ടീൻഎയ്ജ് നുണയെ, തകർത്തു: “പുതിയ കുടയാ… തുള്ളിക്കളിച്ച് അതും നാശമാക്കിക്കോ?” ക്ലബ്‌ ഹൗസിലുള്ളവർ പൊട്ടിച്ചിരിച്ചു! പത്താംക്ലാസ്സുകാരൻ കുട ചുരുക്കി ഇറയത്തു കയറി. *നുണ 2* ഞാൻ മഴയെ ആരാധിക്കുന്നു. മഴ കൊള്ളണം… പനിപിടിക്കണം… ചുക്കുകാപ്പി കിട്ടും. യൂക്കാലിത്തുള്ളിയലിഞ്ഞുചേർന്ന ഇഡ്ഡലിച്ചെമ്പിന്റെ, തലപ്പുകയും ചിന്തകളിൽ, തല കുനിച്ചിരിക്കാം… മൂടിപ്പുതച്ചുറങ്ങാം… ഉടനെ അച്ഛന്റെ ഇടപെടൽ: “വാതിൽ […]

സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 8 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം ………………… സൂസൻ പാലാത്ര അധ്യായം – എട്ട് സാറാക്കുട്ടിയുടെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം ആ വാർത്ത ഒരു അശനിപാതംപോലെയായിരുന്നു. ഒരിക്കലും കേൾക്കാൻ പാടില്ലാത്തത്. ആരും കേൾക്കാൻ ആഗ്രഹിക്കാത്തത്. പാവം കുട്ടിയമ്മ എത്ര സഹിച്ചിട്ടാണ് പോയത്. ആരോടും പറയാതെ എല്ലാം ഉള്ളിലടക്കി. പലപ്പോഴും കുട്ടിയമ്മ സാറാക്കുട്ടിയുടെ അമ്മയോട് പറഞ്ഞിട്ടുള്ളതാണ്; കുഞ്ഞന്നാമ്മേ ഞാൻ എല്ലാം ഉള്ളിലടക്കി എനിക്ക് വയ്യാതായിരിക്കുന്നു. തുണി അലക്കിപ്പിഴിഞ്ഞെടുക്കുമ്പോലെയായി എൻ്റെ ഹൃദയം. എൻ്റെ നൊമ്പരങ്ങൾ എന്നോടു കൂടി അവസാനിക്കുന്നില്ല, അതിലാടി കൊച്ചേ സങ്കടം. “എന്നതാന്നു […]

ജൂലായ് 25 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാന സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയര്‍ലൈനും. ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയില്‍നിന്ന് സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എ.ഇ. വ്യോമയാന മന്ത്രാലയം ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല

ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചു; മാസ്ക് നിർബന്ധമല്ല

ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണവും, മാസ്ക്ക് നിര്‍ബന്ധമാക്കിയുള്ള നിയമവും പിന്‍വലിച്ചു. എന്നാല്‍ രോഗസാധ്യത കൂടിയ സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേ ആയി പ്രഖ്യാപിച്ചു. അനുമതി നിഷേധിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തി്ക്കാം. നൈറ്റ് ക്ലബുകളും തുറക്കും. അതേസമയം രാജ്യത്ത് കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണം കൂടിയതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ […]

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം രൂക്ഷം; 60 വിദ്യാര്‍ഥികള്‍ക്ക് രോഗം

തൃശൂർ: മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളേജിലെ 60 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 50 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കും 10 പി.ജി വിദ്യാർത്ഥികൾക്കുമാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഗൈനക്കോളജി, സർജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാർഥികൾക്കുൾപ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതർ […]