ഒളിമ്പിക്സ് തുടങ്ങി – ഉല്ലാസ് ശ്രീധർ

ഒളിമ്പിക്സ് തുടങ്ങി… ഒളിമ്പിക്സിനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ വരുന്നത് ഏഷ്യാഡാണ്… ഇന്ത്യയിലാദ്യമായി ഡൽഹിയിൽ ഏഷ്യാഡ് നടക്കുന്നു… അന്നത്തെ ഏഷ്യാഡിന്റെ ചിഹ്നം “അപ്പു” എന്ന ആനക്കുട്ടി ആയിരുന്നു… അന്നു മുതൽ ‘അപ്പു’ എന്ന പേരുള്ളവരുടെയെല്ലാം വിളിപ്പേര് ‘ഏഷ്യാഡ്’ എന്നായി മാറിയത് രസകരമായ ചരിത്രം… ഏഷ്യാഡിനെ കുറിച്ചറിയാൻ പത്രവാർത്തകൾ മാത്രമാണ് ഏക ആശ്രയം… ഞങ്ങളുടെ നാട്ടിൽ അന്ന് ആകെ മൂന്നു വീടുകളിലേ ടെലിവിഷൻ ഉണ്ടായിരുന്നുള്ളൂ… കരീം സാറിന്റെ വീട്ടിലും പൗർണ്ണമി അപ്പു അണ്ണന്റെ വീട്ടിലും എഡ്മഡ് അണ്ണന്റെ വീട്ടിലും… ഒരു […]

അഭയാർഥികളുടെ ബോട്ട് മുങ്ങി 17 മരണം

തുനിസ് (തുനീസിയ) ∙ ഇറ്റലിയിലേക്ക് കുടിയേറാനായി ലിബിയയിൽ നിന്ന് പോയ അഭയാർഥികളുടെ ബോട്ട് മെഡിറ്ററേനിയൻ കടലിൽ തകർന്ന് 17 പേർ മരിച്ചു. മരിച്ചവർ ബംഗ്ലദേശ് സ്വദേശികളാണ്. 380 പേരെ തുനീസിയൻ നാവികസേന രക്ഷിച്ചു. നാന്നൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. സിറിയ, ഈജിപ്ത്, സുഡാൻ, മാലി, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു അഭയാർഥികൾ. English Summary: Refugee boat heading from Libya to Europe sank

മക്കയോട് വിട പറഞ്ഞ് ഹജ് തീർഥാടകർ

മക്ക ∙ ഹജ് നിർവഹിച്ചതിന്റെ നിർവൃതിയിൽ തീർഥാടകരിൽ ഭൂരിഭാഗവും ഇന്നലെ മക്കയോടു യാത്ര പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് തിരക്ക് ഒഴിവാക്കാനായി ഏതാനും പേർ ഇന്നാണു മടങ്ങുക. ഇവരും മക്ക ഹറം പള്ളിയിൽ വിടവാങ്ങൽ പ്രദക്ഷിണം നടത്തി പിരിയുന്നതോടെ ഹജ് ചടങ്ങുകൾക്കു പൂർണസമാപനമാകും. 20 പേരെ വീതം 3000 ബസുകളിലായാണു തീർഥാടകരെ മക്കയ്ക്കു പുറത്തെ എക്സിറ്റ് പോയിന്റുകളിൽ എത്തിക്കുക. English Summary: Hajj pilgrims conclude

പകുതിപ്പേര്‍ക്കും രോഗം ബാധിച്ചില്ല; പ്രതിരോധം വിജയിച്ചതിന് തെളിവ്: മുഖ്യമന്ത്രി

ഐസിഎംആര്‍ സിറോസര്‍വേ പ്രകാരം കേരളത്തില്‍ കോവിഡ് വന്നുപോയത് 42.7 % പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗനിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിജയിച്ചതിന് തെളിവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് 1.77 കോടി പേര്‍ക്ക് വാക്സീന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി. 52,44,940 പേര്‍ക്ക് രണ്ടുഡോസ് വാക്സീന്‍ ലഭിച്ചു. 40,000 ഗര്‍ഭിണികള്‍ക്ക് വാക്സീന്‍ നല്‍കി. അധികം വൈകാതെ സാമൂഹ്യപ്രതിരോധശേഷി കൈവരിക്കാനാകും. എല്ലാവര്‍ക്കും ഒന്നാംഡോസ് വാക്സീന്‍ എത്രയുംവേഗം നല്‍കാന്‍ തീവ്രശ്രമംമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം കാറ്റഗറി എ, ബി പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 […]

വികസനത്തിന് ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം ക്ഷമിക്കും: ഹൈക്കോടതി

ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാത ‌വികസനത്തിന്‍റെ അലൈന്‍മെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയ പാത അലൈന്‍മെന്‍റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികളുദ്ധരിച്ചായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും. ഈ ഉത്തരവിട്ട ജഡ്ജിയെയും പരാതി നല്‍കിയ ഹര്‍ജിക്കാരനെയും നടപ്പാക്കിയ […]

കോവിഡ് വീണ്ടും കുതിച്ചുയരുന്നു, ഇന്ന് 17518 പേര്‍ക്ക് കോവിഡ്; ടി.പി.ആർ ഉയർന്ന് തന്നെ 13.61, മരണം 132, ആശങ്കയിൽ കേരളം

തിരുവനന്തപുരം: കേരളത്തിൽ.ഇന്ന് 17,518 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂർ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂർ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസർഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; അമ്പെയ്ത്തില്‍ ദീപിക കുമാരി, അതാനു ദാസ് എന്നിവര്‍ ഇറങ്ങും

ടോക്യോ: കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വൈകിയ ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി, പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ അതാനു ദാസ് എന്നിവര്‍ ഇറങ്ങും. യുമെനോഷിമ റാങ്കിങ് ഫീല്‍ഡിലാണ് മത്സരങ്ങള്‍. പവിന്‍ യയാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ലിവർപൂൾ പഴയ ലിവർപൂളല്ല; പൈതൃകപദവി റദ്ദാക്കി

ലണ്ടൻ ∙ ബ്രിട്ടന്റെ പ്രതാപകാല മുദ്രയായ തുറമുഖ നഗരത്തെ ലോക പൈതൃകപ്പട്ടികയിൽനിന്നു നീക്കാ‍ൻ യുനെസ്കോ തീരുമാനിച്ചു. പഴയ കെട്ടിടങ്ങളുടെ കലാസൗന്ദര്യം കളഞ്ഞുകുളിക്കുന്ന പുതിയ നിർമാണങ്ങൾ പെരുകിയതോടെയാണു ലിവർപൂൾ നഗരത്തിന് ആ പദവി നഷ്ടമാകുന്നത്. ബ്രേംലി മൂർ ഡോക്കിൽ ഉയരുന്ന എവർട്ടൻ ഫുട്ബോൾ സ്റ്റേഡിയം ഉൾപ്പെടെ പുതിയ നിർമാണങ്ങൾ ചരിത്രപ്രധാനമായ ഈ പ്രദേശത്തിന്റെ ക്ഷയത്തിനു കാരണമായെന്നു സമിതി വിലയിരുത്തിയത്. 2004 ലാണു പൈകൃത പദവി ലഭിച്ചത്. മേർസി നദി ഐറിഷ് കടലുമായി സംഗമിക്കുന്നിടത്തു സ്ഥിതി ചെയ്യുന്ന നഗരം ലോകപ്രസിദ്ധമായ […]

1000 വർഷത്തിനിടയിലെ അത്യപൂർവ പേമാരി; ചൈനയിൽ 25 മരണം

ബെയ്ജിങ് ∙ 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്. ഷെങ്ഷൗവിലെ വിമാനത്താവളത്തിൽ സർവീസുകൾ നിർത്തിവച്ചു. ഭൂഗർഭ റെയിൽ പാതകളിൽ വെള്ളം നിറഞ്ഞാണ് 12 പേർ മരിച്ചത്. വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഭൂഗർഭ ട്രെയിനുകളിലെ യാത്രക്കാർ രക്ഷപ്പെടാൻ പരക്കംപായുന്നതിന്റെ വിഡിയോകളും പുറത്തുവന്നു. വെള്ളപ്പൊക്കത്തിന്റെ […]

ഇന്ന് 12,818 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആയി ഉയർന്നു , മരണം 122, ആശങ്കയിൽ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,818 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസർഗോഡ് 706, കണ്ണൂർ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]