ദൈവ കരങ്ങള്‍ – ഹിജാസ് മുഹമ്മദ് (ഖത്തർ)

“ദൈവ കരങ്ങള്‍” by ഹിജാസ് മുഹമ്മദ് അറബ് നാട്ടിലെ പ്രഭാതം. കടല്‍ത്തീരത്തിനടുത്തുള്ള ഈത്തപ്പനകളുടെ ചുവട്ടില്‍ മൂന്ന് കുഞ്ഞുമക്കളെ ഗദ്ധാമയെ ഏല്‍പ്പിച്ച് പ്രഭാതസവാരിക്കിറങ്ങിയ അറബി കുടുംബം. തലേന്നുവരെ വാരിവലിച്ചു കഴിക്കുമ്പോള്‍ ഒന്ന് സംയമനം പാലിച്ചിരുന്നെങ്കില്‍ ഇന്ന് ഈ നടത്തത്തിന്‍റെ ആവശ്യമില്ലായിരുന്നെന്ന ഭാവം ആ ഗദ്ധാമയുടെ നോട്ടത്തിലുണ്ടായിരുന്നു. അറബിയുടെ കൊട്ടാരം പോലെത്തെ വീട്ടില്‍ തൂത്തുവാരിയും വസ്ത്രങ്ങൾ അലക്കിയും ചോരയും നീരും വറ്റിയ ആ കൈകളിലൂടെ തന്നെയായിരുന്നു അവരുടെ കുഞ്ഞുമക്കളുടെ വയറ് നിറഞ്ഞിരുന്നത്. നടത്തം കഴിഞ്ഞ് വരുമ്പോഴേക്കും അവരുടെ ക്ഷീണമകറ്റാനുള്ള ഭക്ഷണവിഭവങ്ങള്‍ […]
അപൂർവ്വം ചിലരിൽ ഒരാൾ – പൂന്തോട്ടത്തു വിനയകുമാർ (ഖത്തർ)

കഥ അപൂർവ്വം ചിലരിൽ ഒരാൾ പൂന്തോട്ടത്തു വിനയകുമാർ എത്രയോ ആളുകൾ നമ്മുടെ വളർച്ച ഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാകും ..മറവിയുടെ ആഴക്കടലിൽ എത്രയോ പേരെ നമ്മൾ അറിയാതെ തന്നെ കുഴിച്ചു മൂടപ്പെട്ടിട്ടുണ്ടാകാം … കാലമെത്ര കഴിഞ്ഞാലും ചിലയാളുകൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും… അങ്ങനെ ഒരാളായിരുന്നു ഭൈരവൻ. ഗ്രാമത്തിലെ പഴം പുരാണ നിഘണ്ടു ആയിരുന്നു ഭൈരവൻ. …നല്ല ഉറച്ച ശരീരം … കറുത്ത് കുറുകിയ ശരീരം..അദ്ദേഹത്തിന്റെ കണക്കിൽ വയസ് അറുപത്തഞ്ചാണ്.നാട്ടുകാർ പറയുന്നു അതിൽ കൂടുതലുണ്ടെന്നു… ഭൈരവനെപ്പറ്റി […]
‘വിദേശരാജ്യങ്ങളുടെ ഭീഷണി’; സഹകരണം മെച്ചപ്പെടുത്താന്‍ ചൈനയും ഉത്തരകൊറിയയും

ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം പറഞ്ഞു. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വര്‍ഷം അവസാനിക്കും. അടുത്ത 20 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് സാധ്യത. ബീജിങ്: ഇരുരാജ്യങ്ങള്‍ക്കുമെതിരെ വിദേശരാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച് ചൈനയും ഉത്തരകൊറിയയും. സൗഹാര്‍ദ ഉടമ്പടിയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം […]
ഒരുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്ക് കൂടി സിക; രോഗബാധിതർ 18 ആയി

തിരുവനന്തപുരത്ത് ഒരുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18 ആയി. 26 പേരുടെ പരിശോധനാഫലം നെഗറ്റീവ്.
സംസ്ഥാനത്ത് 12,220 പേര്‍ക്ക് കൂടി കോവിഡ്; 97 മരണം, ടിപിആർ 10.48%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലായ് 21ന്

ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലായ് 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
കോപ്പയിൽ ബ്രസീലിനെ കീഴടക്കി അര്‍ജന്റീന: ചരിത്രജയം

ചരിത്രം വഴിമാറി കോപ്പ അമേരിക്ക കപ്പ് ഇക്കുറി അർജന്റീനയ്ക്ക്. സ്വപ്നഫൈനലിലാണ് അര്‍ജന്റീന ബ്രസീലിനെ തകർത്തത്. കിക്കോഫ് മുതൽ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ ആതിഥേയരായ ബ്രസീലിനെതിരെ അർജന്റീന മുന്നിലായിരുന്നു. 1993ന് ശേഷമുള്ള ആദ്യകിരീട നേട്ടമാണ് അർജന്‍റീനയുടേത്. 23ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. അതേസമയം, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മെസിയെയും നെയ്മറെയും തിരിഞ്ഞെടുത്തു.
ലേഖനം മഹാകവി കെ.വി. സൈമണും വേദവിഹാരവും – സൂസൻ പാലാത്ര

കാവ്യാരാമം സാഹിത്യവേദി നടത്തിയ 7/10/2018ലെ കവിയരങ്ങിനെ സംബന്ധിച്ച വാർത്ത പത്രത്തിൽനിന്ന് വായിച്ചറിഞ്ഞ് ആദരണീയനായ അനിയൻ മാരാംപറമ്പിൽ സാർ എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം കവിയരങ്ങിൽ സംബന്ധിച്ചു. അന്ന് അദ്ദേഹം ഞങ്ങൾക്കു സമ്മാനിച്ച വിലപ്പെട്ട മഹാകാവ്യമാണ് മഹാകവി കെ.വി. സൈമണിന്റെ ‘വേദവിഹാരം’ മഹാകവികളായ ഉള്ളൂർ, വള്ളത്തോൾ എന്നിവരും സാഹിത്യ പഞ്ചാനൻ പി.കെ. നാരായണപിള്ള, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, പണ്ഡിത രാജൻ ബ്രഹ്മശ്രീ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ഐ.സി.ചാക്കോ തുടങ്ങിയ പ്രഗത്ഭമതികളായ മഹാരഥന്മാരെല്ലാം ഇതിന്റെ […]
ഹെയ്റ്റി പ്രസിഡന്റ് വധം: 17 പേർ അറസ്റ്റിൽ

പോർട്ട് ഓഫ് പ്രിൻസ്∙ ഹെയ്റ്റിയുടെ പ്രസിഡന്റ് ഹോവനൽ മോയ്സിനെ വധിച്ച സംഘത്തിലെ 17 പേർ അറസ്റ്റിലായി. രണ്ട് യുഎസ് പൗരന്മാരും 15 കൊളംബിയൻ മുൻ സൈനികരുമാണു പിടിയിലായത്. 26 മുൻ കൊളംബിയൻ സൈനികരും 2 അമേരിക്കക്കാരും ഉൾപ്പെടുന്ന 28 അംഗ സംഘമാണു ബുധനാഴ്ച പുലർച്ചെ പ്രസിഡന്റിന്റെ വസതിയിൽ കടന്നുകയറി അദ്ദേഹത്തെ വധിച്ചതെന്നു ഹെയ്റ്റി നാഷനൽ പൊലീസ് തലവൻ ലിയോൺ ചാൾസ് പറഞ്ഞു. 3 പേർ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. 8 പേരെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിനു വേണ്ട […]
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

കേരളത്തില്‍ അടുത്ത ദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളിലെ അതിതീവ്ര മഴ കൊണ്ട് അർത്ഥമാക്കുന്നത്. ഈ മാസം 11ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ട്: ഒൻപതിന് ഇടുക്കി, പത്തിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, […]