ഞാൻ മനോരമയിൽ നിന്നു വിരമിച്ച് കൃത്യം നാലു വർഷം പൂർത്തിയായ ഇന്നലെ സു ജയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു – SANIL P THOMAS

ഞാൻ മനോരമയിൽ നിന്നു വിരമിച്ച് കൃത്യം നാലു വർഷം പൂർത്തിയായ ഇന്നലെ സു ജയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ അസി. ജനറൽ മാനേജർ ആയിരുന്നു സുജ.കഴിഞ്ഞ 33 വർഷം സുജയ്ക്കൊപ്പം ഞാനും അർബൻ ബാങ്കിൻ്റെ ഭാഗമായിരുന്നു എന്നു തോന്നിപ്പോകുന്നു. മനോരമയിൽ ഔദ്യോഗികമായി വിരമിച്ചാലും കരാർ വ്യവസ്ഥയിൽ തുടരുകയാണ് പതിവ്.ശമ്പളം കുറയില്ല.എന്നാൽ അതു വേണ്ടെന്നു വച്ച് മുഴുവൻ സമയ സ്പോർട്സ് എഴുത്തുകാരനാകാൻ ഞാൻ തീരുമാനിച്ചത് സുജയ്ക്കു നാലു വർഷം ബാക്കിയുണ്ട് എന്ന ധൈര്യത്തിലായിരുന്നു. […]

“നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട – വിക്ടർ ഹ്യൂഗോ

“നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട . നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഞങ്ങൾക്ക് കാണിച്ചു തരിക . അവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്ന് കണ്ട് നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞാൻ വിലയിരുത്താം . വിക്ടർ ഹ്യൂഗോ . ഇന്ദിരവ്ലാവിൽ

എന്റെ കേരളമേ നീ എങ്ങോട്ട്? – ലീലാതോമസ്, തൈപ്പറമ്പിൽ (ബോട്സ്വാന)

എന്റെ കേരളമേ നീ എങ്ങോട്ട്? സാക്ഷരകേരളമേ!!പുരോഗമനം രാക്ഷ്ട്രീയരംഗത്തുള്ളവർ ചൂഷണം ചെയ്യുന്നോ? പ്രവാസികളെന്താണ് പദ്ധതികൾക്കു മുതൽമുടക്കാത്തത്? ആത്മഹത്യ കുത്തകയായി ഏറ്റെടുത്തോ? ഈ ഇരുണ്ട ഭൂഖണ്ഡമായ ബോട്സ്വാനയിൽപോലും ആരും ആത്‍മഹത്യ ചെയ്യുന്നില്ല. ആത്മഹത്യയുടെ മണത്താൽ ഈ നാടിനു ശാപമാക്കുന്നില്ല. ഇവിടെ വ്യവസായികൾ യാതൊരുവിധമായപീഡനവുമില്ല. ഇവിടെ രാക്ഷ്ട്രീയരംഗത്തു അഴിമതിയോ,ചൂഷണമോ, നടക്കുന്നില്ല. ചെറുതുംവലുതുമായ വ്യവസായികളുടെ ഉന്നമനത്തിനു വേണ്ടിആണ് ഇവിടുത്തെ ഗവണ്മെന്റ് സഹായിക്കുന്നത്. പ്രവാസികളായ ഞങ്ങളുടെ വിശ്വാസം മില്ലാതാകുന്നു. ഞങ്ങൾ നാടിന്റെ മക്കൾ വിദേശത്തുപോയി ഉണ്ടാക്കിയ ഉയർച്ചയാണ് കേരളത്തിന്റെ പ്രതിഛായമാറ്റാൻ കഴിഞ്ഞതെന്നു ഞാങ്ങൾ ഉറച്ചു […]

പൊക്കിപ്പറയൽ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

നർമ്മകഥ ****** പൊക്കിപ്പറയൽ ********* സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ —————————————- ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് വാവച്ചൻ ചേട്ടന്റെ പെട്ടിക്കട… .മുറുക്കാൻ കച്ചവടത്തോടൊപ്പം മറ്റു വിവിധ വ്യാപാരങ്ങളും കൂടി അദ്ദേഹത്തിന്റെ ചെറിയ കടയിലുണ്ട്… രാവിലെയും വൈകിട്ടും നിലക്കടല വറത്തുള്ള കച്ചവടമാണ് പ്രധാനം. മണ്ണെണ്ണ സ്റ്റൗവിൽ ചീനച്ചട്ടിയിൽ മണലുമിട്ടു വാവച്ചൻ ചേട്ടൻ കടല വറക്കുന്നതു കാണാൻ നല്ല രസമാണ്.കാരണം മണൽ ചൂടാകുമ്പോൾ നിലക്കടല വാരിയിട്ട് അത് വറുത്തെടുക്കുന്നതും ചട്ടുകംകൊണ്ടുള്ള താളം പിടുത്തവുമൊക്കെ ഇപ്പോഴും മനസ്സിൽ […]

ജനിമൃതികളിൽ  – രജനി സുരേഷ്

ജനിമൃതികളിൽ …………………………… ചെറുകഥ രജനി സുരേഷ് അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലെന്ന് ഓർക്കുമ്പോഴാണ് ഇത്രയധികം വീർപ്പുമുട്ടൽ. എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകി ഇല്ലാതാകുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായിരിക്കുന്നു. വീണു കിട്ടിയ നിധി സ്വന്തമാക്കാനാവാതെ ആർക്കോ വേണ്ടി സൂക്ഷിച്ചു വെയ്ക്കുവാൻ വിധിയ്ക്കപ്പെട്ടവൻ. രാജകുമാരിയെ ആരാധിച്ച … പ്രണയിച്ച പാമരനാണോ താൻ. അവൾക്കു പിന്നിൽ ഒരു നിഴൽ പോലെ ഉണ്ടായിട്ടും… അവൾ തന്റെ ഇഷ്ടം അറിയുന്നുപോലുമില്ലല്ലോ. തന്നെക്കാൾ എത്രയോ മുകളിലുള്ള അവളെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടതല്ലല്ലോ. കഴിവുകൾ കണ്ട് ആരാധന വർദ്ധിച്ചതുമല്ല. […]

മഹാകവി കെ.വി. സൈമണും വേദവിഹാരവും – സൂസൻ പാലാത്ര

കാവ്യാരാമം സാഹിത്യവേദി നടത്തിയ 7/10/2018ലെ കവിയരങ്ങിനെ സംബന്ധിച്ച വാർത്ത പത്രത്തിൽനിന്ന് വായിച്ചറിഞ്ഞ് ആദരണീയനായ അനിയൻ മാരാംപറമ്പിൽ സാർ എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം കവിയരങ്ങിൽ സംബന്ധിച്ചു. അന്ന് അദ്ദേഹം ഞങ്ങൾക്കു സമ്മാനിച്ച വിലപ്പെട്ട മഹാകാവ്യമാണ് മഹാകവി കെ.വി. സൈമണിന്റെ ‘വേദവിഹാരം’ മഹാകവികളായ ഉള്ളൂർ, വള്ളത്തോൾ എന്നിവരും സാഹിത്യ പഞ്ചാനൻ പി.കെ. നാരായണപിള്ള, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, പണ്ഡിത രാജൻ ബ്രഹ്മശ്രീ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ഐ.സി.ചാക്കോ തുടങ്ങിയ പ്രഗത്ഭമതികളായ മഹാരഥന്മാരെല്ലാം ഇതിന്റെ […]