ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ആഗ്രഹം: ജാക്കി ചാൻ

ബെയ്ജിങ് ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നതായി ആക്‌ഷൻ മൂവി സൂപ്പർതാരം ജാക്കി ചാൻ പാർട്ടി നടത്തിയ സിംപോസിയത്തിൽ വെളിപ്പെടുത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. വാദ്ഗാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം താൻ മനസ്സിലാക്കുന്നെന്നും ചൈന ഫിലിം അസോസിയേഷൻ വൈസ് ചെയർമാനായ ജാക്കി ചാൻ പറഞ്ഞതായി ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പർതാരം പാർട്ടി നിയോഗിച്ച ഉപദേശക സമിതിയിൽ അംഗമാണ്. […]
ഭൂമിയെ തൊടാൻ വരുന്നൂ സൗരക്കൊടുങ്കാറ്റ്; മൊബൈൽ ഫോൺ സേവനം തടസ്സപ്പെട്ടേക്കും; ആശങ്ക

ഭൂമിയെ ആശങ്കയിലാഴ്ത്തി സൗരക്കാറ്റ് വരുന്നു. മണിക്കൂറിൽ 10 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് അടുത്ത തിങ്കളാഴ്ചയോടെ ഭൂമിയിൽ എത്തുമെന്നാണ് കരുതുന്നത്. അതിവേഗമെത്തുന്ന ശക്തമായ കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സൗരക്കാറ്റിനെ തുടർന്ന് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കുകയും ഇത് കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും. ജിപിഎസ്, മൊബൈൽ ഫോൺ സിഗ്നലുകൾ, സാറ്റലൈറ്റ് ടിവി ചാനലുകളിൽ തടസ്സമുണ്ടായേക്കും. വൈദ്യുത ട്രാൻസ്ഫോർമറുകളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സൗരക്കാറ്റ് വടക്ക്, തെക്ക് അക്ഷാംശ പ്രദേശങ്ങളിൽ അറോറകളുടെ ആവിർഭാവത്തിന് കാരണമായേക്കാം. […]
ചരിത്രം പറന്നു; ബഹിരാകാശത്തേക്ക് വിനോദസഞ്ചാരം

ന്യൂയോർക്ക് ∙ ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും തട്ടകമായിരുന്ന ബഹിരാകാശ രംഗം പൊതുജനങ്ങൾക്കായി തുറക്കുന്നെന്ന സന്ദേശവുമായി വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശയാത്ര. വെർജിൻ ഗലാക്റ്റിക് കമ്പനി മേധാവിയും ശതകോടീശ്വരനുമായ സർ റിച്ചഡ് ബ്രാൻസൻ (70) നയിച്ച ആറംഗ യാത്രാസംഘം ഒരു മണിക്കൂർ കൊണ്ടു യാത്ര പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. യുഎസിലെ ന്യൂമെക്സിക്കോ സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.10ന് പറന്നുയർന്ന സംഘം 88 കിലോമീറ്റർ മുകളിൽ ബഹിരാകാശം തൊട്ടു. ബഹിരാകാശത്തേക്ക് അധികദൂരം ഉയരാതെ സബ് […]
മൂന്നാം തരംഗം ഉടന്‍, നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ല; ടൂറിസവും തീര്‍ഥാടനവും പിന്നീടാകാം- ഐഎംഎ

മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കൂട്ടംചേരുന്നത് വലിയ അപകടത്തിനിടയാക്കും ന്യൂഡൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). രോഗവ്യാപനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു. ആഗോളതലത്തിൽ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാൽ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്ചിതമാണ്. വിനാശകരമായ രണ്ടാം തരംഗത്തിൽ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ […]
ഇന്ന് 7798 പേര്‍ക്ക് കോവിഡ്; 100 മരണം, ടി.പി.ആർ. പത്തില്‍ താഴെ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസർഗോഡ് 553, കണ്ണൂർ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
പെട്രോളിന് ഇന്ന് 28 പൈസ കൂടി; ഡീസലിന് 17പൈസ കുറഞ്ഞു

പെട്രോളിന് ഇന്ന് 28 പൈസ കൂടി. ഡീസലിന് 17പൈസ കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 101.41 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 94.54. തിരുവനന്തപുരത്ത് പെട്രോളിന് 103. 17, രൂപയും ഡീസലിന് 96.30വും ആണ് ഇന്നത്തെ നിരക്ക്.
മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു

മലങ്കര സഭയുടെ പരമാധ്യക്ഷനും പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75 ) കാലം ചെയ്തു. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദരോഗ ബാധിതനായി പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാവ ഇന്ന് വെളുപ്പിന് 2.35 നാണ് വിടവാങ്ങിയത്. ശ്വാസതടസത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെ വിദഗ്ദ്ധ ചികിത്സ നൽകി വരികയായിരുന്നു. മലങ്കര ഓർത്തോഡോക്സ് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും […]
ഇലപൊഴിയും കാലം (കഥകൾ) മാത്യു നെല്ലിക്കുന്ന് : Mathew Nellickunnu International (Malayalam Edition) Kindle Edition
കുഞ്ഞിളം ദ്വീപുകൾ (ഫിൻലൻഡ്) യാത്രാ വിവരണം കാരൂർ സോമൻ: Finland Travelogue (Malayalam Edition) Kindle Edition

KAROOR SOMAN
ആൽബർട്ട് കാമുവിൻ്റെ ‘ദി പ്ലേഗും’ ഇന്നത്തെ കോവിഡ്-19 പ്രതിസന്ധിയും – ആൻ്റെണി പുത്തൻപുരക്കൽ

“എന്നാൽ മഹാമാരി എന്നതിന്റെ അർത്ഥമെന്താണ്? ഇത് ജീവിതമാണ്, അത്രമാത്രം”. ആൽബർട്ട് കാമുസ്, ദി പ്ലേഗ് 1947- ൽ ഫ്രഞ്ച് എഴുത്തുകാരനും തത്ത്വചിന്തകനുമായ ആൽബർട്ട് കാമു തന്റെ ‘ദി പ്ലേഗ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ജീവിതയാഥാർത്ഥ്യങ്ങളോടുളള ഏറ്റുമുട്ടലിനെയും മരണത്തോടുള്ള കീഴടങ്ങലിനെയും കുറിച്ച് ഇത്രയും വ്യക്തമായി പ്രതിപാദിക്കുന്ന മറ്റൊരു സാഹിത്യ കൃതി ഇന്നുവരെ എഴുതപ്പെട്ടിട്ടില്ല. പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് അൾജീരിയൻ നഗരമായ ഒറാനിൽ 1849-ൽ കോളറ എന്ന മഹാമാരി പടർന്നുപിടച്ചതും അവിടുത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ കൊന്നൊടുക്കിയതിൻ്റെയും […]