ചോക്ലേറ്റും സേമിയയും ഉള്‍പ്പെടുത്തി ഓണക്കിറ്റ്; ഭക്ഷ്യക്കിറ്റില്‍ 13 ഇനങ്ങൾ

തിരുവനന്തപുരം: എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഓണത്തിന് മുന്നോടിയായി നല്‍കുന്ന സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ 13 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് കിറ്റ് വിതരണത്തിന്റെ ചുമതലയുള്ള സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, സേമിയ മുതലായവക്കു പുറമേ കുട്ടികള്‍ക്കായി ചോക്ളേറ്റുകളും ഓണക്കിറ്റിലുണ്ടാകും. ഒരു കിറ്റിന് 469.70 രൂപയാണ് ചെലവ് വരിക. 86 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. ഒരു കിറ്റിന് ആകെ 469.70 രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കുകൂട്ടുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം […]

കൊറോണ പ്രതിരോധത്തിനായി 23,000 കോടിയുടെ പാക്കേജ്; കർഷകർക്ക് ഒരു ലക്ഷം കോടിയുടെ സഹായം

ന്യൂഡൽഹി : രാജ്യത്തെ ആരോഗ്യ കാർഷിക മേഖലകളിൽ കൂടുതൽ വികസനം കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. നരേന്ദ്ര മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാൻ 23,123 കോടിയുടെ അടിയന്തിര പാക്കേജ് അനുവദിക്കും. രണ്ടാം തരംഗത്തിന്റെ ആദ്യപാദത്തിൽ രാജ്യം വെല്ലുവിളികൾ നേരിട്ടിരുന്നു. അതിനാലാണ് കൊറോണ പ്രതിരോധത്തിനായി കൂടുതൽ തുക അനുവദിക്കാൻ തീരുമാനിച്ചത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഒൻപത് […]

മരണം തീറെഴുതി വാങ്ങുന്ന യുവത്വം – ജസ്‌ല സെമീമ

യുവത്വമെന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവാണ്.മാറുന്ന ലോകത്തിന് മാറ്റ് കൂട്ടാൻ ലഹരി കഴിക്കൂ… ആസ്വാദിക്കൂ.. എന്ന് പറഞ്ഞ് കുഴിയിൽ വീഴ്ത്താനുള്ള തന്ത്രം ഒരുക്കി കാത്തിരിക്കുന്ന ഒരു പറ്റം ആളുകളുണ്ട്,ട്രെന്റിന് അനുസരിച്ച് മാറുന്ന ജനതയ്ക്ക് നിഷ്കരുണമാണീ ലഹരി, മയക്കു മരുന്ന് കാരണം പൊലിയുന്ന ജീവനുകളുടെ അംഗസംഖ്യ എത്രയോ വലുതാണ്, നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന വാർത്തകളിലെ വെറും പരസ്യമല്ലയിത്, ആദ്യമൊക്കെ 50 വയസ്സിനു മുകളിൽ ഉള്ളവരൊക്കെയായിരുന്നു ലഹരി ഉപയോഗം ഉണ്ടായിരുന്നത്, എന്നാൽ ഇന്നത് നാൽപ്പത്, മുപ്പത് വയസിനു […]

ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഇന്ത്യ ഏറെ പിന്നില്‍

ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് യുഎഇ. ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോവിഡ് പ്രതിരോധത്തെ കൂടി അടിസ്ഥാനമാക്കിയാണ് 134 രാജ്യങ്ങളെ ഗ്ലോബൽ ഫിനാൻസ് പട്ടികയിൽ പെടുത്തിയിരിക്കുന്നത്. കോവിഡ് അപകടസാധ്യതക്ക് പുറമെ, യുദ്ധം, സമാധാനം, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്തം എന്നീ കാര്യങ്ങളും ഇതിന് അടിസ്ഥാനമായി. മെയ് 30 വരെയുള്ള വിവരങ്ങൾ പരിഗണിച്ചുള്ളതാണ് റിപ്പോർട്ട്. കോവിഡ് വാക്സിനേഷൻ, കോവിഡ് മരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ തുല്യത എന്നിവയെല്ലാം പരിഗണിച്ചു. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഐസ്ലൻഡാണ് […]

കോവി‍ഡ് വ്യാപനം: ഒളിംപിക്സില്‍ കാണികള്‍ക്ക് വിലക്ക്

ടോക്കിയോ ഒളിംപിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കാണികൾക്ക് വിലക്ക്. നേരത്തെ ഒരേസമയം 10,000 പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഈമാസം 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്

സിക്ക വൈറസ് ; എന്താണ് രോഗ ലക്ഷണങ്ങള്‍, സിക്ക വയറസ് അപകടകാരിയോ?

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്. ഗര്‍ഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക […]

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു, എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാൾക്ക് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗർഭിണിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടർന്ന് സിക്ക വൈറസ് ആണോയെന്നറിയാൻ എൻ.ഐ.വി. പൂനയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. അതേസമയം […]

സംസ്ഥാനത്ത് 13,772 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 100 രൂപ 66 പൈസയും ഡീസൽ വില 95 രൂപ 44 പൈസയുമായി. ഡൽഹിയിൽ പെട്രോൾ വില 100.21 ആയി. ഡീസൽ വില 89.53 ആണ്. മുംബൈിൽ പെട്രോൾ വില 106.25 ആയി. ഡീസൽ വില 97.09 ആണ്. ഈ മാസം ഇത് ഇന്ധന വില വർധിക്കുന്നത് അഞ്ചാം തവണ. ജൂണിൽ 17 തവണ […]

ലോകമറിയുന്ന എഴുത്തുകാരനാകുക | INTERNATIONAL WRITER

ലോകമാകെ ഏറെ ശ്രദ്ധിക്കപ്പെട്ട, ഗൂഗിൾ റേറ്റിംഗ്ൽ മുന്നിൽ നിൽക്കുന്ന ലിമ വേൾഡ് ലൈബ്രറി, മലയാളം -ഇംഗ്ലീഷ് എഴുത്തുകാർക്കായി ആമസോൺ അവാർഡുകൾ ഒരുക്കുന്നു. നിങ്ങളുടെ രചനകൾ ഈ -പേപ്പറിലൂടെ മാത്രമല്ല പൊത്തി, ഓഷ്യൻ, ലുലു തുടങ്ങിയ പ്രമുഖ ബുക്ക് വിതരണക്കാർ വഴി പ്രിന്റഡ് പുസ്തകങ്ങൾ ലോകത്തിന്റ ഏത് കോണിലിരുന്നും വാങ്ങാം. കച്ചവട പ്രസാധകരുടെ ചൂഷണത്തിന് ഇരയാകാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ രചനകൾ ലോകമെങ്ങുമെത്തിക്കുക മാത്രമല്ല ഇടനിലക്കാരില്ലാതെ, കമ്മീഷൻ വാങ്ങാതെ മലയാളത്തിൽ ആദ്യമായി എഴുത്തുകാരന്റെ അക്കൗണ്ടിലേക്ക് പുസ്തകം വിൽക്കുന്ന […]