ഫിഫ ലോകകപ്പ് അവിസ്മരണീയമാക്കാന്‍ ഖത്തര്‍; കാത്തിരിപ്പിൽ കായികപ്രേമികള്‍

ടോക്കിയോ ഒളിംപിക്സിന് കൊടിയിറങ്ങി. ലോകം കാത്തിരിക്കുന്ന അടുത്ത കായികമാമാങ്കങ്ങളിലൊന്നാണ് അടുത്തവർഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ. ലോകകപ്പിനായി വിസ്മയിപ്പിക്കുന്ന ഒരുക്കങ്ങളാണ് ഖത്തറിൽ പുരോഗമിക്കുന്നത്. ഗൾഫിൽ ആദ്യമായെത്തുന്ന ലോകകപ്പ് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് ഖത്തർ. ആ കാഴ്ചകളാണ് ആദ്യം കാണുന്നത്. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തർ. എന്നാൽ വികസനത്തിൻറേയും വിസ്മയങ്ങളുടേയും കാര്യത്തിൽ മുന്നിലാണ്. അറബ് ലോകത്തേക്ക് ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് ഖത്തർ. ഒരുവർഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോകകപ്പ് മൽസരങ്ങൾക്കായി പുതിയ സ്റ്റേഡിയങ്ങൾ നിർമിച്ചും രാജ്യത്തിൻറെ മുഖഛായതന്നെ മാറ്റിയുമാണ് […]
ആദായനികുതി പോര്‍ട്ടല്‍ തകരാര്‍; ഇൻഫോസിസിന് ധനമന്ത്രിയുടെ അന്ത്യശാസനം

ആദായനികുതി വകുപ്പിന്‍റെ ഇ ഫയലിങ് പോര്‍ട്ടിലിന്‍റെ തകരാറ് അടുത്ത മാസം 15നകം പരിഹരിക്കാന്‍ ഇന്‍ഫോസിസിന് അന്ത്യശാസനം. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. പോര്‍ട്ടലിന്‍റെ കാര്യത്തില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും 750ലധികം പേര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സലില്‍ പരേഖ് അറിയിച്ചു. ഇന്‍ഫോസിസ് സിഒഒ പ്രവീണ്‍ റാവു നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സലില്‍ പരേഖ് വ്യക്തമാക്കി. രണ്ടര മാസമായിട്ടും തകരാറ് പരിഹരിക്കാന്‍ […]
യുഎഇ ഗോൾഡൻ വീസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും; അപൂർവനേട്ടം

നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി ഇരുവർക്കും വീസ പതിച്ച പാസ്പോർട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് ഗോൾഡൻ വീസ നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു. 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. മലയാള […]
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63,മരണം 90

തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
കേരളത്തിൽ നാലാഴ്ച നിര്‍ണായകം; അതീവ ജാഗ്രത: മുന്നറിയിപ്പ്

കോവിഡിനെതിരെ വരുന്ന നാലാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ഓണാവധി കഴിഞ്ഞ് പരമാവധി ശ്രദ്ധപുലര്‍ത്തണം. ഡെല്‍റ്റ വകഭേദത്തിന്റെയും മൂന്നാംതരംഗത്തിന്റെയും ഭീഷണി തുടരുന്നെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. ആരോഗ്യവകുപ്പിന്റെ അവലോകനയോഗം നാളെ രാവിലെ 10ന് നടക്കും.
ഒക്ടോബറില്‍ മൂന്നാം തരംഗം; കുട്ടികളുടെ ചികിത്സാസൗകര്യം വർധിപ്പിക്കണം: വിദഗ്ധ സമിതി

രാജ്യത്ത് ഒക്ടോബറില്‍ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുതിര്‍ന്നവരിലെ പോലെ കുട്ടികളിലും രോഗബാധ ഉണ്ടായേക്കാമെന്നതിനാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 160 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തി. കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഒക്ടോബറില്‍ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്റെ മുന്നറിയിപ്പ്. മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരിലെ പോലെ കുട്ടികളിലും രോഗബാധ ഉണ്ടായേക്കാം. […]
പ്രതിദിന രോഗികൾ നാൽപ്പതിനായിരം വരെയാകും; നിയന്ത്രണം കടുപ്പിക്കും

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ മാർഗങ്ങൾ കടുപ്പിക്കും. സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും. അതേ സമയം കോവിഡ് പരിശോധന കുത്തനെ ഇടിഞ്ഞു. കോവിഡ് കണക്കുകള്‍ വീണ്ടും കുന്നു കയറുന്നതിന്റെ സൂചന നല്കി ടിപിആര്‍ 17 നടുത്ത് തുടരുന്നു. എല്ലാ ദിവസവും ശരാശരി 100 പേര്‍ വീതം മരണത്തിനു കീഴടങ്ങുന്നു. സെപ്റ്റംബര്‍ രണ്ടാംവാരത്തോടെ രോഗികളുടെ എണ്ണം 40000 വരെ ഉയര്‍ന്നേക്കാമെന്നാണ് നിഗമനം. […]
പരിഹാസം ചരിത്രത്തോട്

∙ ഫെബ്രുവരി 1945, ഇവോ ജീമ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ജപ്പാന്റെ നിയന്ത്രണത്തിലുള്ള ഇവോ ജീമ ദ്വീപിൽ അമേരിക്കൻ നാവികസേനയിലെ അഞ്ചു സൈനികർ ചേർന്ന് അമേരിക്കൻ പതാക നാട്ടുന്ന ചിത്രം. അസോഷ്യേറ്റഡ് പ്രസിനു വേണ്ടി ജോ റൊസേന്താൽ ആണ് യുദ്ധചരിത്രത്തിലെ ഏറ്റവും പ്രചാരം നേടിയ ഈ ചിത്രം പകർത്തിയത്. ലോകമെങ്ങുമുള്ള മാധ്യമങ്ങളിലും ചരിത്ര, പാഠപുസ്തകങ്ങളിലും അച്ചടിച്ചുവന്ന ഈ ചിത്രം ഇന്നും പുനഃപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. പ്രസിദ്ധീകരിച്ച വർഷം തന്നെ പുലിസ്റ്റർ സമ്മാനം നേടുന്ന ആദ്യചിത്രവും ഇതുതന്നെ. ∙ ഓഗസ്റ്റ് 2021, […]
അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധം

അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കി. വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. അതേസമയം, അടുത്തമാസം ഒന്നുമുതൽ ഒമാനിലും വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പൊതുഇടങ്ങളിൽ പ്രവേശനാനുമതിയെന്ന് അധികൃതർ അറിയിച്ചു. നേരത്തേ അറിയിച്ചിരുന്നതനുസരിച്ചാണ് അബുദാബിയിലെ പൊതുഇടങ്ങളിൽ വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയത്. അൽ ഹൊസ്ൻ മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റേറ്റസ് ഉള്ളവർക്കാണ് പ്രവേശനാനുമതി. വാക്സീൻ സ്വീകരിച്ചവർ പി.സി.ആർ പരിശോധനയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കുന്നതോടെയാണ് സ്റ്റേറ്റസ് പച്ചയാകുന്നത്. 30 ദിവസം കൂടുംതോറും പിസിആർ പരിശോധന നടത്തുകയും വേണം. 16 […]
അണ്ടര്‍ 20 ലോക അത്‌ലറ്റിക്സ്: ലോങ്ജംപില്‍ ഇന്ത്യയ്ക്കു വെള്ളി

അണ്ടര്‍ 20 ലോക അത്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ ഇന്ത്യയുടെ ഷൈലി സിങ്ങിന് വെള്ളിമെഡല്‍. മൂന്നാം ശ്രമത്തില്‍ 6.59 മീറ്റര്‍ മറികടന്നാണ് അഞ്ജു ബോബി ജോര്‍ജ് ഫൗണ്ടേഷന്‍ താരമായ ഷൈലി രണ്ടാം സ്ഥാനം നേടിയത്. റോബര്‍ട് ബോബി ജോര്‍ജാണ് ഷൈലിയുടെ പരിശീലകന്‍. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണ്. കരിയറിലെ മികച്ച ദൂരമായ 6.60 മീറ്റര്‍ മറികടന്ന് സ്വീഡിഷ് താരം മായാ അസ്കാഗ് സ്വര്‍ണം നേടി.