മൈക്രോസോഫ്റ്റ് തുറക്കുന്നു: ‘വിൻഡോസ് 11’

ന്യൂയോർക്ക്∙ ഫ്ലാഗ്ഷിപ് കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന്റെ പുതിയ പതിപ്പ് ‘വിൻഡോസ് 11 ’പുറത്തിറക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2015 ൽ വിൻഡോസ് 10 പുറത്തിറങ്ങിയ ശേഷം ഇതാദ്യമായാണു പുതിയ പതിപ്പ്. ഇന്നലെ മൈക്രോസോഫ്റ്റ് നടത്തിയ ഓൺലൈൻ കോൺഫറൻസിലാണു പ്രഖ്യാപനവും വിശദാംശങ്ങളും വെളിപ്പെടുത്തിയത്. ഈ വർഷം അവസാനത്തോടെ പുതിയ പതിപ്പ് ഉപയോക്താക്കളിലെത്തുമെന്നാണു പ്രതീക്ഷ. പുതിയ മാറ്റങ്ങൾ ∙ പുതിയ വിൻഡോസ് ആപ് സ്റ്റോർ, ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യം. ∙ സ്ക്രീനിന്റെ താഴെ ടാസ്ക് ബാറിന്റെ മധ്യഭാഗത്തായി സ്റ്റാർട്ട് ബട്ടൺ […]
രാജ്യദ്രോഹക്കേസില്‍ അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ജാമ്യം

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജൈവായുധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നു ലക്ഷദ്വീപ് ഭരണകൂടം ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആയിഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നം ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ അറസ്റ്റു […]
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുവാൻ പലിശരഹിത വായ്പ: ഉത്തരവ് ഇറങ്ങി
പന്ത്രണ്ട് വരെ ക്ലാസ്സുകൾക്ക് ഓൺലൈൻ ക്ലാസ്സ് നടത്തുവാനായി സർക്കാർ തീരുമാനിച്ചിരിക്കുന്നതിനാൽ പഠനാവശ്യത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുവാൻ രണ്ട് വർഷ കാലാവധിയുള്ള പലിശരഹിത വായ്പ സഹകരണ സംഘം/ബാങ്ക് വഴി നല്കുവാനായി സംസ്ഥാന സർക്കാർ തീരുമാനിക്കുകയും അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ജൂൺ 25 മുതൽ ജൂലൈ 31 വരെയാണ് വായ്പ നൽകുക. പരമാവധി പതിനായിരം രൂപ വരെയാണ് വായ്പ നൽകുക. സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്കേണ്ടതാണ്. ഫോൺ വാങ്ങിയതിന്റെ ബില്ല് ബാങ്കിൽ […]
സിപിഎം നേതാക്കളാരും പിന്തുണച്ചില്ല; എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജിവെച്ചു. സിപിഎം സെക്രട്ടറിയേറ്റാണ് രാജി ആവശ്യപ്പെട്ടത്. പരാതിക്കാരോടുള്ള മോശം പെരുമാറ്റം വിവാദമായ സാഹചര്യത്തിലാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റിൽ ജോസഫൈനെ നേതാക്കളാരും പിന്തുണച്ചില്ല. സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. അധ്യക്ഷ പദത്തിൽ 11 മാസം കൂടി അവശേഷിക്കെയാണ് പാർട്ടി ജോസഫൈന്റെ രാജി ആവശ്യപ്പെട്ടത്. അടുത്ത വർഷം മെയ് വരെയാണ് വനിതാ കമ്മീഷൻ ജോസഫൈന് […]
സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്, ടി.പി.ആറില്‍ കുറവില്ല; ഇന്ന് 10.6%; 118 മരണം; രോഗമുക്തി 11,056

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി […]
A Reply to Fr. Daniel Poovannathil: “വാക്യം കാണിക്കാം വാക്യം!!”

#വാക്യം_കാണിക്കാം_വാക്യം!!!! Fr. Daniel Poovannathil നടത്തിയ പ്രസംഗത്തിന് ഒരു മറുപടി! സഭയിൽ നടക്കുന്നതെല്ലാം ബൈബിൾ പ്രകാരം അല്ലെന്ന് തുറന്ന് സമ്മതിച്ച Fr.ഡാനിയേൽ പൂവണ്ണത്തിലിന് ആദ്യമേ അഭിനന്ദനങ്ങൾ. അതോടൊപ്പം അദ്ദേഹം പറഞ്ഞ അപ്പോസ്തോലിക വിരുദ്ധ ആശയങ്ങളെ തുറന്ന് കാണിക്കുകയും ചെയ്യുന്നു!!!!! കാണുക സത്യം അറിയുക SHOW LESS
ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ: ബഫറ്റ് രാജിവച്ചു

ഒമഹ (യുഎസ്) ∙ ജീവകാരുണ്യ പ്രസ്ഥാനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ട്രസ്റ്റി സ്ഥാനത്തു നിന്ന് ശതകോടീശ്വരൻ വാറൻ ബഫറ്റ് (90) രാജിവച്ചു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, വർഷങ്ങളായി ഇതിൽ സജീവമല്ലായിരുന്നു എന്നു വ്യക്തമാക്കിയാണ് രാജി പ്രഖ്യാപിച്ചത്. തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്‌ഷൈർ ഹാത്‌വേയുടെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുന്നതായി 15 വർഷം മുൻപ് പ്രഖ്യാപിച്ചിരുന്ന അദ്ദേഹം സ്വത്തിന്റെ പകുതിയോളം ഇതുവരെ ഈ മേഖലയിൽ ചെലവഴിച്ചു.
വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവർ ഇവിടെ വേണ്ട, ഇന്ത്യയിലേക്ക് പോകൂ; ജനങ്ങളോട് ഫിലിപ്പൈൻസ് പ്രസിഡന്റ്

വൈറസ് വ്യാപനം രൂക്ഷമായിട്ടും ഇനിയും രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ഭീഷണിയുമായി വീണ്ടും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. വാക്‌സിനെടുക്കാൻ ഇപ്പോള്‍ പോലും കൂട്ടാക്കാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്നാണ് രാജ്യത്ത് ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിൽ ഡ്യുറ്റെർറ്റെ പറഞ്ഞത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമായിട്ടുംവാക്‌സിന്റെ കാര്യത്തിൽ ഇപ്പോഴും പിറകിലായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തെ മറികടക്കാനാണ് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. വാക്‌സിനെടുക്കാൻസമ്മതിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഡ്യുറ്റെർറ്റെ മുന്നറിയിപ്പ് നൽകി. അങ്ങിനെയുള്ളവര്‍ക്ക് വേണമെങ്കിൽ ഇന്ത്യയിലേക്കോ […]
ഇന്ത്യക്ക് തോല്‍വി, പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ മറികടന്ന് കെയ്ന്‍ വില്യംസണും സംഘവും കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. എട്ട് വിക്കറ്റിനാണ് കിവീസ്, ഇന്ത്യന്‍ ടീമിനെ തകര്‍ത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ വില്യംസണിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് വിജയം അനായാസമാക്കിയത്. റോസ് ടെയ്ലര്‍ പുറത്താകാതെ 47 റണ്‍സ് നേടി. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്‍ഡ് ഒരു ഐ സി സി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്. മഴ […]
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ? ഈ 10 വിദേശരാജ്യങ്ങളിൽ വാഹനമോടിക്കാൻ അനുമതി

ഡ്രൈവിങ് ഒഴിവു സമയത്തിൽ ഏർപ്പെടാവുന്ന രസകരമായ പ്രവൃത്തികളിൽ ഒന്നാണ്. അതേ സമയം അവശ്യ സന്ദർഭങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാനും ഡ്രൈവിങ് നമ്മളെ സഹായിക്കും. അവധിക്കാലത്ത് വിദേശ രാജ്യങ്ങളിൽ പോയി അതിമനോഹരമായ ഭൂപ്രദേശങ്ങളിലൂടെ കണ്ണ് കുളിർപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് വാഹനമോടിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അത്രമേൽ രസകരമായ മറ്റൊരനുഭവം ഉണ്ടാകാനിടയില്ല. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കഴിയുന്ന ഏതാനും ചില വിദേശ രാജ്യങ്ങൾ നമുക്ക് പരിചയപ്പെടാം. ജർമനി ജർമനിയിൽ ആറു മാസക്കാലം ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് […]