കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സ്വാഭാവികം; കൂടുതല്‍ തീഷ്ണമാകും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീഷ്ണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങള്‍ സ്വാഭാവികം. ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൂടുതല്‍ തീഷ്ണമാകും. കോണ്‍ഗ്രസ് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേഡര്‍ പാര്‍ട്ടിയാകുന്നത് നാടിന് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടിൽ മരംമുറിക്കേസില്‍ വിശദീകരണുമായി മുഖ്യമന്ത്രി. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകന്‍ ഒപ്പം നിന്ന് ഫോട്ടോയെടുത്തതില്‍ തെറ്റില്ല. ഫോട്ടോ കൊണ്ട് അന്വേഷണത്തില്‍ ഒരു ഇളവും കിട്ടില്ല. കുറ്റവാളിയാണെങ്കില്‍ നടപടിയുണ്ടാകും. എന്‍.ടി.സാജനെതിരായ റിപ്പോര്‍ട്ട് തിരിച്ചയച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി. സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്തുണ്ടായ ഒറ്റപ്പെട്ട വീഴ്ചകളില്‍ […]
സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54, മരണം-142,

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25,910 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,50,065; ആകെ രോഗമുക്തി നേടിയവര്‍ 39,09,096 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, […]
കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ മദ്യക്കടയും; ആരെയും ബുദ്ധിമുട്ടിക്കില്ല: മന്ത്രി

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബവറിജസ് കോര്‍പറേഷന്റെ മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാവഴികളും കെഎസ്ആർടിസി സ്വീകരിക്കും. എന്നാൽ മദ്യശാലകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു. സ്ത്രീ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പെൻഷൻ പ്രായം ഉയർത്തുന്ന വർഷം ലാഭം 4000 കോടി: തിടുക്കപ്പെടാതെ സർക്കാർ

പെൻഷൻ പ്രായം ഉയർത്താനുള്ള ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ സി.പി.എമ്മും ഇടതുമുന്നണിയും ചർച്ച ചെയ്യും. തിടുക്കത്തിൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കില്ല. പെൻഷൻ പ്രായം ഉയർത്തുന്ന വർഷം 4000 കോടി രൂപ സർക്കാരിന് ലാഭിക്കാനാകും. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിൽ ഏറ്റവും പ്രതിഷേധങ്ങൾക്കിടയാക്കുന്നത് പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കണമെന്ന ശുപാർശ തന്നെ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ എതിർപ്പ് വ്യക്തമാക്കി കഴിഞ്ഞു. ശുപാർശ നടപ്പിലാക്കുമോ എന്ന ചോദ്യത്തോട് ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാലോ സി.പി.എം […]
ഖത്തർ @ 50; സുവർണ വർഷങ്ങൾ

ദോഹ ∙ആളോഹരി വരുമാനത്തിൽ ലോകത്ത് മുൻനിരയിൽ, ദ്രവീകൃത പ്രകൃതി വാതക ഉൽപാദനത്തിൽ ഒന്നാമത്, കയറ്റുമതിയിൽ രണ്ടാമത്, ധനികരാജ്യങ്ങളിൽ ആദ്യ പത്തിൽ, വൻ നിക്ഷേപത്തിലും വികസന വളർച്ചയിലും എ ഗ്രേഡ് – ബ്രിട്ടിഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 50ാം പിറന്നാൾ ഇന്ന് ആഘോഷിക്കുമ്പോൾ നേട്ടങ്ങളുടെ പട്ടികയുമായി തല ഉയർത്തി നിൽക്കുകയാണ് ഖത്തർ. മധ്യപൂർവദേശത്തെ ആദ്യ ഫുട്ബോൾ ലോകകപ്പിന് അടുത്ത വർഷം ആതിഥ്യം വഹിക്കുന്നതോടെ അറബ് ലോകത്തിന്റെ കായിക തലസ്ഥാനമെന്ന തലപ്പൊക്കം കൂടി സ്വന്തമാകും. 1878 ൽ രാജ്യം […]
വ്‌ലോഗര്‍മാരുടെ ശ്രദ്ധയ്ക്ക്! ട്വിറ്ററില്‍ നിന്ന് ഇനി വരുമാനമുണ്ടാക്കാം

യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ പോലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനവുമായി ട്വിറ്റര്‍. സൂപ്പര്‍ ഫോളോസ് ഫീച്ചറാണ് അവതരിപ്പിച്ചത്. വരിക്കാര്‍ക്ക് മാത്രമായി ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് പ്രതിമാസ വരുമാനം നേടാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ യുഎസിലും കാനഡയിലുമാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഐഓഎസ് ഉപയോക്താക്കള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അധികം വൈകാതെ തന്നെ ആഗോളതലത്തിലുള്ള ഐഓഎസ് ഉപയോക്താക്കളിലേക്ക് സേവനം എത്തുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ടിപ്പ് നല്‍കുന്നതിലൂടെയും പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിലൂടെയുമാണ് വരുമാനം നേടുക. ഇതുവഴി 750 കോടി […]
‘പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല’; പ്രതിരോധത്തില്‍ വീഴ്ചയെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളില്‍ നിയന്ത്രണ വിധേയമാക്കാനാവുമെന്ന് മുഖ്യമന്ത്രി. അതിന് സാധിക്കണമെങ്കില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സടകുടഞ്ഞെണീക്കണമെന്നും തദേശപ്രതിനിധികളുമായുള്ള അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുണ്ടായെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി വാര്‍ഡ് തല സമിതികള്‍ നിര്‍ജീവമായത് ചൂണ്ടിക്കാട്ടി.രോഗികള്‍ പോലും ക്വാറന്റീന്‍ ലംഘിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കി. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നത് പോലെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ലെന്നും വിദഗ്ധരാരും അത് നിര്‍ദേശിക്കുന്നില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘എടാ, എടീ’വിളികള്‍ പാടില്ല; മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് പോലീസിന് ഹൈക്കോടതിയുടെ താക്കീത്

പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്. ‘എടാ, എടീ’ വിളികള്‍ പാടില്ല. ഇക്കാര്യത്തില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്, ടിപിആറിൽ നേരിയ കുറവ്; 131 മരണം; 2,46,437 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,280 ആയി. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, […]
നവംബറിന് മുന്‍പ് സ്കൂളുകള്‍ തുറക്കാൻ സർക്കാർ; രോഗം കുറയുമെന്ന് പ്രതീക്ഷ

സംസ്ഥാനത്തെ സ്കൂളുകൾ നവംബറിന് മുമ്പ് തുറക്കാനാകുമോയെന്ന് ആലോചന. സാഹചര്യം പഠിക്കാനുള്ള സമിതിയെ ഉടൻ നിശ്ചയിക്കും. പ്രതിദിന കോവിഡ് കേസുകൾ പതിനയ്യായിരത്തിൽ താഴെയെത്തിയാൽ അനുകൂല സാഹചര്യമെന്നും വിലയിരുത്തൽ. അയൽവക്കത്തുള്ള തമിഴ്നാടും കർണാടകവും അടക്കം പല സംസ്ഥാനങ്ങളും സ്കൂളുകൾ തുറന്നതോടെ ഇവിടെയും തുറക്കണമെന്ന ആലോചനയും സമ്മർദവും സർക്കാരിൽ ശക്തമായിരുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പഠനം തുടങ്ങാനായിരുന്നു അനൗദ്യോഗിക ആലോചന. അതിനായാണ് അധ്യാപകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കിയത്. അതിനിടെ സ്കൂളുകൾ തുറക്കാമെന്ന വിദഗ്ധരുടെ നിർദേശം വന്നതോടെ ആലോചന സജീവമായി. ഒക്ടോബറിൽ തന്നെ […]