പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു; അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീതി

വെള്ളപ്പൊക്ക ഭീഷണിയില്‍ അപ്പര്‍കുട്ടനാടന്‍ മേഖല. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. നിരണം, തലവ‌‌ടി, എ‌ടത്വ, തകഴി, വീയപുരം, കരുവാറ്റ, ആയപ്പറമ്പ് പഞ്ചായത്ത് പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും വെള്ളംകയറി. മൂന്നുദിവസം പെയ്ത കനത്ത മഴയില്‍ പമ്പ, മണിമലയാറുകളിലെ ജലനിരപ്പുയര്‍ന്നു. 2018ലെ പ്രളയത്തില്‍ പമ്പയുടേയും, മണിമലയാറിന്‍റേയും കൈവഴികളും, തോടുകളും മാലിന്യം നിറഞ്ഞ് ആഴം കുറഞ്ഞതാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാക്കുന്നത്. തലവടി കുതിരച്ചാല്‍ കോളനിയില്‍ വെള്ളംകയറി. […]

13,956 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69, മരണം 81

ഒറ്റനോട്ടത്തിൽആകെ മരണം 15,35013,613 പേര്‍ രോഗമുക്തി നേടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂർ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂർ 797, ആലപ്പുഴ 786, കോട്ടയം 670, കാസർഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് […]

സുപ്രീം കോടതി നടപടികള്‍ വൈകാതെ ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതി നടപടികൾ വൈകാതെ ജനങ്ങൾക്ക് തത്സമയം കാണാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നടപടികൾ തത്സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. നിലവിൽ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾ അറിയുന്നത്. ബഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾ പലപ്പോഴും കോടതിക്ക് അപകീർത്തിയുണ്ടാക്കുന്നു. ജനങ്ങൾക്ക് കോടതി നടപടികൾ […]

അമ്മയുടെ ദു:ഖം – ബേബിജോൺ താമരവേലി ( മസ്കറ്റ് )

ഭൂമിഞാൻ എല്ലാം സഹിച്ചൊരമ്മ ഞരമ്പുകൾ പിടയുന്നു കണ്ണുതകരുന്നു ഉരുൾപൊട്ടലുംകൊടും കാറ്റുപോൽ ഒരുതീവ്രയുദ്ധമെന്നന്തരംഗത്തിൽ!! അണതീതിർത്തവരെൻ അടിയൊഴു ക്കറിയാതെ അർത്ഥകാമ മോഹങ്ങളിൽ പ്രകൃതിതന്നിരമ്പും രോദനത്തോടൊപ്പം പ്രാകൃതമാക്കിയെന്നഭിലാഷങ്ങൾ!! കെണിക്കായരക്കില്ലമവർതീർത്തു ധർമ്മപുത്രന്മാരുടെ കരുതിക്കോ? ഞാൻ പെറ്റശാസ്ത്രവും കലയും മതവും ശരശയ്യ തന്നിൽ പിടയുന്നുവോ? വനഭംഗിഭീകരമായതിലെത്രയോ ഭീതി പുനരധിവാസമെന്നരുമ ദാനം തകർക്കുകയാണ് കുരുക്ഷേത്രയുദ്ധം തുടരുകയാണിതിനന്തമില്ലേ??

വെണ്ണക്കള്ളി – സൂസൻ പാലാത്ര

“മോളെ ആ വെണ്ണയിങ്ങെടുത്തേ “. “എവിടെയാമ്മേ ഞാങ്കണ്ടില്ലല്ലോ “ “ങാ നീ നോക്കിയാലെങ്ങും കാണുകേല “ ” ആ അലമാരീടെ അടീലത്തെത്തട്ടിൽ ഒരു ഡവറയിൽ മൂടിവച്ചിട്ടൊണ്ടു് “. ലിസ്സി അതെടുത്തു അതിൽ നിന്ന് ഒരു നെല്ലിക്ക വലിപ്പത്തിൽ അല്പം അകത്താക്കി. അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു അവൾ സ്വയം വിളിച്ചു; ‘വെണ്ണക്കള്ളി’. അമ്മ അതിൽ നിന്ന് അമ്മയുടെ വലതുകയ്യുടെ ചൂണ്ടുവിരലുംനടുവിരലും ഉപയോഗിച്ച് കുറച്ചു തോണ്ടിയെടുത്തു പശുവിന്റെ അകിടിൽ തേച്ചു. അകിടൊന്നു മൃദുവാകാൻ. ഒപ്പം പശൂനു […]

ലബനനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി; കലാപസമാന സാഹചര്യം

ബെയ്റൂട്ട് ∙ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം മുൻ പ്രധാനമന്ത്രി സാദ് അൽ ഹരീരി ഉപേക്ഷിച്ചതോടെ ലബനൻ വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മന്ത്രിമാരുടെ പട്ടികയിൽ പ്രസിഡന്റ് മിഷേൽ ഔൻ നിർദേശിച്ച മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനത്തിനു പിന്നിലെന്ന് അൽ ഹരീരി അറിയിച്ചു. ഹസൻ ഡയാബ് കാവൽ പ്രധാനമന്ത്രിയായി തുടരും. ഹരീരിയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെരുവുകളിൽ കലാപസമാന സാഹചര്യമാണ്. കഴിഞ്ഞ ഓഗസ്റ്റ് 4ന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് പ്രധാനമന്ത്രി ഹസൻ ഡയാബ് രാജിവച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന […]

യൂറോപ്പിലെ പ്രളയം; മരണം 126

ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനിയിലും ബൽജിയത്തുമാണ് കൂടുതൽ നാശം. ജർമനിയിൽ 106 പേർ മരിച്ചു. 1300 പേരെ കാണാതായി. ബൽജിയത്തിൽ 20 പേർ മരിച്ചു. 20 പേരെ കാണാതായി. WORLDയൂറോപ്പിൽ കനത്ത മഴ, മിന്നൽ പ്രളയം; 54 മരണം നെതർലൻഡ്സിലെ തെക്കൻ പ്രവിശ്യയായ ലിംബർഗിൽ തടയണ പൊട്ടിയതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിലായ വെൻലോ, വാൾക്കൻബർഗ് നഗരങ്ങളിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിക്കുന്നതിനുള്ള […]

രോഗികൾ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം, അതിവേഗ വ്യാപനത്തിന് സാധ്യത; ആശങ്ക

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം. ടിപിആര്‍ ഉയര്‍ന്നു.1,24,779 പേര്‍ കോവിഡ് ചികില്‍സയില്‍. അതിവേഗവ്യാപനത്തിന് സാധ്യത: 1.5 ലക്ഷം പരിശോധനകള്‍ നടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമായി ഉയര്‍ന്നു. ഇന്ന് 114 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,269.

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി….!!!

എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച്‌ വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ ആദ്യഘട്ട […]

ഇന്ന് നിയന്ത്രണം കടുക്കും; രീതി മാറ്റുന്നതിൽ ചർച്ച: നാളെ മുതൽ 3 ദിവസം ഇളവ്

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയരുന്നതിനാല്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന് കാര്യം ഇന്നത്തെ അവലോകന യോഗം തീരുമാനിക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം. ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നൽകി കഴിഞ്ഞു. ഇന്നത്തെ സമ്പൂര്‍ണ ലോക്ഡൗണിലും അതിനാല്‍ തന്നെ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ടിപിആര്‍ കുറയാതെ […]